കുഞ്ഞാലിക്കുട്ടിക്ക്പകരം മലപ്പുറം ലോകസഭയില്‍ നിന്ന് സമദാനിയോ ?

മലപ്പുറം: കുഞ്ഞാലിക്കുട്ടിക്ക്പകരം മലപ്പുറം ലോകസഭയില്‍നിന്ന് സമദാനിയെ പരിഗണിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശക്തമായ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചയാണ് ഇപ്പോള്‍ മുസ്ലിം ലീഗില്‍ പുരോഗമിക്കുന്നത്. അതോടൊപ്പം തന്നെ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി മികച്ച ഒരു നേതാവിനെ ഡല്‍ഹിയിലേക്ക് പറഞ്ഞയക്കണം എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അതിന് പ്രാപ്തിയും കഴിവുമുള്ള മികച്ച നേതാവായ അബ്ദുസമദ് സമദാനിയെ ഇത്തവണ മലപ്പുറത്ത് നിന്നും ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കും എന്നുള്ള സുചനങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ രാജ്യസഭ എംപി ആയിരുന്നു സമദാനി. പ്രസംഗങ്ങളിലൂടെ യുവാക്കള്‍ക്കിടയിലെ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള നേതാവാണ് സമദാനി എന്നാണ് വിലയിരുത്തല്‍.സമദാനിക്ക് പുറമേ കെ പി മജീദ്, പിവി അബ്ദുല്‍ വഹാബ്, എന്‍.ഷംസുദ്ദീന്‍,മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകളും പരിഗണയിലുണ്ട്.

 

Sharing is caring!