എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെകൂടെ ഒളിച്ചോടിയ 27വയസ്സുകാരിയായ തിരൂര്‍ സ്വദേശിയായ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു

മലപ്പുറം: എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ 27വയസ്സുകാരിയായ തിരൂര്‍ സ്വദേശിയായ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടില്‍ സുഹ്റയുടെ മകന്‍ ഹാരിസിന്റെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്, ജേഷ്ഠന്‍ റഫീഖ്, എന്നിവര്‍ നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതിയാണ്. സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് സ്നേഹം നടിച്ചു സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി.
. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. തിരൂര്‍ സ്വദേശിനിയായ 27-കാരിയെയാണ് തിരൂര്‍ എസ്.ഐ. ജലീല്‍ കറുത്തേടത്ത് ആണ് അറസ്റ്റു ചെയ്തത്. പ്രതി ഹാരിസ്, ജ്യേഷ്ഠന്‍ റഫീഖ് എന്നിവര്‍ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്.
സ്ത്രീകളെ മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് സ്നേഹംനടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കൈയില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണം വാങ്ങിയാണ് പോയത്. ഹാരിസിനെയും സഹായങ്ങള്‍ചെയ്ത സഹോദരന്‍ റഫീഖിനെയും പോലീസ് തിരഞ്ഞുവരികയാണ്.

 

Sharing is caring!