കാറില്‍കൊണ്ടുവന്ന 10കിലോ കഞ്ചാവുമായി 2പേര് പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കാറില്‍കൊണ്ടുവന്ന 10കിലോ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.
കോട്ടോ പ്പാടം മേലേ പീടികക്കല്‍ സഹീര്‍ എന്ന കൊച്ചു (31) ചെര്‍പ്ലശേരി കച്ചേരിക്കുന്ന് ആലിലക്കുളം തൊപ്പയില്‍ അക്ബര്‍ എന്ന റാഫി (24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ഡി.വൈ.എസ്.പി പി.പി.ഷംസിന്റ നേതൃത്വത്തില്‍ സി.ഐ.സി.കെ.നാസര്‍, എസ്.ഐ.വി.പ്രേമലത, ജൂനിയര്‍ എസ്.ഐ.ബി.പ്രമോദ് എന്നിനുടങ്ങുന്ന സംഘമാണ് കഞ്ചാവു സംഘത്തെ പിടികൂടിയത്. അന്യസംസ്ഥാനത്തു നിന്നെത്തുന്ന പച്ചക്കറി പലചരക്കു ലോറികളില്‍ രഹസ്യമായി കോട്ടോ പ്പാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്സികളിലെത്തിച്ച് വന്‍ വില പറഞ്ഞുറപ്പിച്ച ശേഷം ആവശ്യക്കാര്‍ക്ക് കാറുകളില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രമുഖ കണ്ണികളാണ് പെരിന്തല്‍മണ്ണയില്‍ പിടിയിലായ രണ്ടു പേര്.ഇത്തരം വന്‍ സംഘങ്ങളെ പിടികൂടാനാവശ്യമായ ഓപ്പറേഷന് ഉടന്‍ നടപ്പിലാക്കുമെന്ന് പോലീസ് പറഞ്ഞു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]