സ്ഥാനാര്‍ഥിയായെങ്കിലും മലപ്പുറത്തുകാരുടെ സ്വന്തം ആമ്പ്രോസ് ഇപ്പോഴും മൈതാനങ്ങളില്‍ സജീവമാണ്

മലപ്പുറം: തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മലപ്പുറത്തുകാരുടെ സ്വന്തംഫുട്‌ബോളര്‍ ആംബ്രോസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും ഫുട്‌ബോള്‍ പരിശീലനത്തില്‍ നിന്നും മാറി നില്‍ക്കുന്നില്ല. പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ ആസാദ് നഗറിലാണ് ആബ്രോസ് എന്ന സുബൈര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മുന്‍ സന്തോഷ് ട്രോഫി താരം നിരവധി ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുഡിഎഫില്‍ നിന്നും നഷ്ടപ്പെട്ട ഒരു വാര്‍ഡ് തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് സുബൈര്‍ മത്സരിക്കുന്നത്. ഫുട്ബോള്‍ മൈതാനങ്ങളില്‍ മുന്നേറ്റം തീര്‍ക്കുന്ന പോലെ തന്നെ തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തി ഗോളടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സുബൈറൂം പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും.

Sharing is caring!