പെരിന്തല്‍മണ്ണയില്‍ യുവാവ് വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചു

മഞ്ചേരി: യുവാവിനെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചാത്തോലി ഉമ്മറിന്റെ മകന്‍ മുഹമ്മദ് ജാസര്‍ (24) ആണ് മരിച്ചത്. ഇന്ന്‌ പുലര്‍ച്ചെ ആറുമണിയോടെയാണ് മഞ്ചേരി ഇരുമ്പുഴിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മുഹമ്മദ് ജാസറിന്റെ മാതാവ് : ഖദീജ. ഭാര്യ : ജുവൈരിയ. മകന്‍ : മുഹമ്മദ്. സഹോദരങ്ങള്‍ : ഫാരിസ്, ഫര്‍സാന, ജാസ്മിന. മഞ്ചേരി അഡീഷണല്‍ എസ് ഐ കൃഷ്ണന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്മിനിക്കാട് ജുമാമസ്ജിദില്‍ ഖബറടക്കും.

Sharing is caring!