യാസര്‍ എടപ്പാളിനെ തള്ളി മുസ്ലിംലീഗ്
മലപ്പുറം: യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീംലീഗ് പ്രദേശിക നേതൃത്വം രംഗത്തുവന്നു. യാസര്‍ എടപ്പാള്‍ മുസ്ലിംലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി അറിയിച്ചു. പ്രചരിക്കുന്നപോലെ മുസ്ലിംലീഗ് സൈബര്‍ വിങിന്റെ ചുമതലയും അദ്ദേഹത്തിനില്ല. യാസര്‍ ചെയ്ത മോശമായ ഫേസ് ബുക്ക് പോസ്റ്റിനെ നാളിതുവരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലെന്നും മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആര്‍കെ ഹമീദ്അറിയിച്ചു. എന്നാല്‍ മന്ത്രിക്ക് എതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് വീട് റെയ്ഡ് ചെയ്യിക്കുകയും വിവാദനായിക സ്വപ്നസുരേഷിനെ ഉപയോഗിച്ച് കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തി യാസറിനെ നാട് കടത്താന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമ വിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ മുസ്ലിം ലീഗ് പിന്തുണക്കുന്നുവെന്നും സെക്രട്ടറി പറഞ്ഞു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




