ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഷുഹൈബ് നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം

പാക്കിസ്ഥാനി സ്വദേശിയായ സുഹൈബ് അഹമ്മദ് ഭാര്യയ്ക്ക് വിവാഹസമ്മാനമായി നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം. ഇന്റര്‍ നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയില്‍ ലൂണാര്‍ ലാന്‍ഡ് ഇയാള്‍ വാങ്ങിയത്. സീ ഓഫ് വേപ്പര്‍ എന്ന ചന്ദ്രനിലെ ഭാഗത്താണ് സ്ഥലം വാങ്ങിയത്.

മരണപ്പെട്ട നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ അനുകരിച്ചാണ് ഇയാള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. 2018 ല്‍ ചന്ദ്രനിലെ സീ ഓഫ് മസ്‌കോവി എന്ന ഭാഗത്ത് സുശാന്ത് സിംഗ് സ്ഥലം വാങ്ങിയിരുന്നു. ചന്ദ്രനില്‍ സ്ഥലം വാങ്ങിയ മറ്റ് താരങ്ങളുമുണ്ട്. ടോം ക്രൂസ്, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

‘വിവാഹ സമ്മാനമായി ചന്ദ്രനിലെ സ്ഥലമാണ് വരന്‍ നല്‍കിയതെന്ന് പറഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും വിശ്വസിച്ചില്ല, പലരും ഇതൊരു തമാശയാണെന്നാണ് കരുതിയതെന്ന്’ അഹമ്മദിന്റെ ഭാര്യ മദിഹ പറഞ്ഞു. പിന്നീട് രേഖകള്‍ കണ്ടപ്പോഴാണ് പലരും വിശ്വസിച്ചതെന്നും മദിഹ വ്യക്തമാക്കി.

Sharing is caring!