സുഹൃത്തിന്റെ മില്‍മ്മ ബൂത്തില്‍ കയറിയ സമയത്ത് റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ നിമിഷ നേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളിഞ്ഞത് താനൂരിലെ 15വയസ്സുകാരന്‍

മലപ്പുറം: സുഹൃത്തിന്റെ മില്‍മ്മ ബൂത്തില്‍ കയറി സമയത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ആക്ടീവ സ്‌കൂട്ടര്‍ നിമിഷ നേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളിഞ്ഞത് താനൂരിലെ 15വയസ്സുകാരന്‍. ദൃശ്യം സി.സി.ടിവിയില്‍ പതിഞ്ഞെങ്കിലും ഹെല്‍മെറ്റും മാസ്‌കും ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം സി.സി.ടി.വി ദൃശ്യത്തിന് പിന്നാലെ അന്വേഷണം നടത്തി 15വയസ്സുകാരനായ പ്രതിയെ കണ്ടെത്തിയപ്പോള്‍ പോലീസും ഞെട്ടി. സി.സി.ടി.വി ദൃശ്യം കണ്ടപ്പോഴൂം പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാകുമെന്ന് പോലീസും കരുതിയില്ല. ദൃശ്യത്തില്‍ പ്രതി ഹെല്‍മെറ്റും, മാസ്‌കും ധരിച്ചതിനാല്‍ കൃത്യമായ ധാരണയില്ലാതെയാണ് അന്വേഷണം നടത്തിയതും.
മലപ്പുറം താനൂരിലാണ് സംഭവം. പട്ടാപകല്‍ സ്‌കൂള്‍ മോഷ്ടിച്ച കടന്നുകളഞ്ഞ 15വയസ്സുകാരനാണ് ഇന്ന് പിടിയിലായത്. മോഷണം പോയ സ്‌കൂട്ടര്‍ പോലീസിന്റെ തന്ത്രമായ നീക്കത്തിലൂടെയാണ് പിടികൂടിയത്. കഴിഞ്ഞ പതിനാലാം തിയ്യതി തിങ്കളാഴ്ചയാണ് താനൂര്‍ മൂലക്കല്‍ സ്വദേശി അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള
സ്‌കൂട്ടര്‍ മോഷണം പോയത്. താനൂരിലെ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സ്നഹിതന്റെ ബീച്ച് റോഡിലെ മില്‍മ്മ ബൂത്തില്‍ കയറി കുറച്ച് കഴിഞ്ഞ് അബ്ദുറഹിമാന്‍ പുറത്തിറങ്ങിയപ്പോള്‍ സ്‌കൂട്ടര്‍ കണ്മാനില്ലായിരുന്നു. കുറച്ച് ഭാഗങ്ങളില്‍ തെരഞ്ഞെങ്കിലും കണ്ടത്താനായില്ല, പിന്നീട് താനൂര്‍ പോലീസില്‍ പരാതി നല്‍കി, താനൂര്‍ സി.ഐ.പി.പ്രമോദിന്റെയും, എസ്.ഐ. നവീന്‍ ഷാജ്ന്റെയും നേതൃത്വത്തില്‍ നടത്തിയ സി.സി.ടി.വി ദൃഷ്യങ്ങളില്‍ ബീച്ച് റോഡിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടത്തിയിരുന്നു,
എന്നാല്‍ പ്രതി ഹെല്‍മെറ്റും മാസ്‌ക് ധരിച്ചതിനാലാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നിട് അന്വേഷണ സംഘത്തിലെ സി.പി.ഒ.സലേഷ്, എം.പി.സഫറുദ്ധീന്‍ എന്നിവര്‍ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തിയത്, എന്നാല്‍ പ്രതിയെ കണ്ടത്തിയപ്പോഴാണ് പോലീസും ഞെട്ടിയത്.പതിനഞ്ച് വയസ്സുക്കാരനാണ് പ്രതി, താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തു. താനൂര്‍ ഉണ്യാല്‍ സ്വദേശിയാണ് പ്രതി.

Sharing is caring!