കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് മാഫിയയെ സഹായിക്കാന്‍ പോലീസും, ഗ്രേഡ് എസ്.ഐ അടക്കം രണ്ടുപോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത്  മാഫിയയെ സഹായിക്കാന്‍ പോലീസും, ഗ്രേഡ് എസ്.ഐ അടക്കം രണ്ടുപോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് മാഫിയയെ സഹായിക്കാന്‍ പോലീസും, ഗ്രേഡ് എസ്.ഐ അടക്കം രണ്ടുപോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്വര്‍ണക്കടത്ത് കരിയറായ വായനാട് സ്വദേശിയെ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കള്ളക്കടത്തു സംഘം ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കരിപ്പൂര്‍ പോലീസ് സേ്റ്റഷനിലെ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്്ദുള്‍ കരീം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനാണ് കരിപ്പൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ രവീന്ദ്രന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ദുബായില്‍ നിന്നു കഴിഞ്ഞ ജനുവരി നാലിന് കരിപ്പൂരിലെത്തിയ വയനാട് വൈത്തിരി സ്വദേശിയായ യുവാവ് 900 ഗ്രം സ്വര്‍ണം കടത്തിയിരുന്നു. ഈ സ്വര്‍ണം വിമാത്താവളത്തിനു പുറത്തിറങ്ങിയ ഉടനെ തന്നെ സമീച്ച് സംഘത്തിന് കൈമാറിയിരുന്നു. എന്നാല്‍ സ്വര്‍ണം കൈമാറിയത് വ്യാജ സംഘത്തിനായിരുന്നു. ഇതോടെ യഥാര്‍ഥ സ്വര്‍ണക്കടത്തു സംഘം യുവാവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവാവ് വൈത്തിരി പോലീസില്‍ പരാതി നല്‍കി. കരിപ്പൂര്‍ സ്‌റ്റേഷന്‍ പിരിധിയിലാണ് സംഭവം നടന്നതെന്നതിനാല്‍ വൈത്തിരി പോലീസ് യാവാവിനെ കരിപ്പൂര്‍ പോലിസിനു കൈമാറി. കരിപ്പൂര്‍ സ്‌റ്റേഷനില്‍ വച്ചാണ് കള്ളക്കടത്തു സംഘം പോലീസ് സാന്നിധ്യത്തില്‍ യുവാവിനെ ചോദ്യം ചെയ്തതും യുവാവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയതും. ഇത് സംബന്ധിച്ച് വീഡീയോകളും പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. യുവാവിനെ പോലീസ് സാന്നിധ്യത്തില്‍ കള്ളക്കടത്തു സംഘം ഭീഷണിപ്പെടുത്തിയത് തടഞ്ഞില്ലെന്നും സംഘത്തിനെതിരെ പോലീസ് കേസെടുത്തില്ലെന്നും കാണിച്ചാണ് രണ്ടു പേരെയും സസ്‌പെന്‍ഡ് ചെയ്തത്. സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ ഖാദിറിനാണ് കേസിന്റെ അന്വേഷണ ചുമതല.

Sharing is caring!