അങ്ങാടിപ്പുറം പഞ്ചായത്ത് അംഗം വി. പി ഷെരീഫിന്റെ മകള്‍ അലീന ഓടി നേടി. ഇനി ഛത്തീസ്ഗഢിലേക്ക്

പെരിന്തല്‍മണ്ണ: ഓടി നേടി അലീന ഛത്തീസ്ഗഢിലേക്ക്. സിബിഎസ്ഇ ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് പെരിന്തല്‍മണ്ണ ഐഎസ്എസ് സ്കൂളിലെ ഈ 10ാം ക്ലാസ് വിദ്യാര്‍ഥിനി. 26, 27, 28, 29 തീയതിയിലാണ് മേള. 800 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയിലാണ് മത്സരിക്കുക.
സംസ്ഥാനതലത്തില്‍ 800 മീറ്ററില്‍ മൂന്നാം തവണയും 1500 മീറ്ററില്‍ രണ്ടാം തവണയുമാണ് നേട്ടം. 400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ടീമിലും അംഗമായി
അണ്ടര്‍ 17 വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനാണ്. കഴിഞ്ഞ വര്‍ഷം ദേശീയ മീറ്റില്‍ 1500 മീറ്ററില്‍ നാലാം സ്ഥാനം നേടി. അങ്ങാടിപ്പുറം പഞ്ചായത്ത് അംഗം വി പി ഷെരീഫിന്റെയും തിരൂര്‍ ആര്‍ടി ഓഫീസ് ജീവനക്കാരി സബിതയുടെയും മകളാണ്.സ്കൂളിലെ കായികാധ്യാപിക ടിനുവാണ് പരിശീലക.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]