വിവിധ രാജ്യങ്ങളിലെ 100പ്രമുഖ ശാസ്ത്ര പ്രതിഭകളില്‍ മലപ്പുറത്തുകാരന്‍

വിവിധ രാജ്യങ്ങളിലെ 100പ്രമുഖ ശാസ്ത്ര പ്രതിഭകളില്‍  മലപ്പുറത്തുകാരന്‍

എടപ്പാള്‍: ചൈന, ഇന്ത്യ, ഫിലിപ്പേന്‍സ്, കൊറിയ, ജാപ്പാന്‍, സിങ്കപ്പൂര്‍, വിയറ്റ്‌നാം, മേലഷ്യ, തായ്വാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ 2019 ലെ ഏറ്റവും പ്രമുഖരായ നൂറ് ശാസ്ത്ര പ്രതിഭകളില്‍ മലയാളി ശാസ്ത്രജ്ഞനായ പ്രൊഫ. പ്രദീപും ഇടം നേടിയിരിക്കുന്നു. ഇന്നു പുറത്തിറങ്ങിയ ഏഷ്യന്‍ സയറ്റിസ്റ്റ് മാഗസീനിലാണ് ഈ പ്രസ്താവന വന്നത്. ചെന്നൈ ഐ.ഐ.ടി യിലെ ഇന്‍സ്റ്റിട്യൂട്ട് പ്രൊഫസറായ പ്രദീപ് നാനോ ടെക്‌നോളജിയിലെ ഗവേഷകനാണ്. തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ബിരുദവും, കോഴിക്കോട് ഫാറൂക്ക് കോളജില്‍ നിന്ന് ബിരുദാനന്ദബിരുദവും കരസ്ഥമാക്കി ഭാരത് രത്‌ന ജേതാവായ സി.എന്‍.ആര്‍ റാവുവിന്റെ കീഴിലാണ് ഗവേഷണം തുടങ്ങിയത്. അമേരിക്കയിലെയടക്കം നിരവധി രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രൊഫ. പ്രദീപ് പ്രവര്‍ത്തിക്കുന്നു. മലപ്പുറം ജില്ലയിലെ എടപ്പാളിലെ പന്താവൂര്‍ സ്വദേശിയാണ്.

Sharing is caring!