മെഗാ കോര്‍പറേറ്റ് ഗിഫ്റ്റ് എക്സ്പോ തലപ്പാറയില്‍

മലപ്പുറം: മെഗാ കോര്‍പറേറ്റ് ഗിഫ്റ്റ് എക്സ്പോ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ മലപ്പുറം തലപ്പാറയില്‍ വെച്ച് നടക്കും. 500 ല്‍ അധികം കോര്‍പറേറ്റ് ഗിഫ്റ്റ് ഉത്പന്നങ്ങളുമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. 8 രൂപ വിലയില്‍ തുടങ്ങുന്ന വൈവിധ്യമാര്‍ന്ന കോര്‍പറേറ്റ് ഗിഫ്റ്റ് കളക്ഷനുകളുടെ അതി വിപുലമായ പ്രദര്ശനോത്സവമാണിത്.
നില നിര്‍ത്താം ബിസിനസ്്
ബന്ധങ്ങള്‍ ഇനി ആഡ്വേയോടൊപ്പം
ഏതൊരു ബിസിനസിന്റെയും കെട്ടുറപ്പ് മികച്ച ബന്ധങ്ങള്‍ തന്നെയാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും ജനങ്ങള്‍ക്കിടയില്‍ ഒരു നല്ല ബിസിനസ് അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനും ബിസിനസ് ബന്ധങ്ങള്‍ സഹായകരമാകുന്നു. ബിസിനസ് പങ്കാളികള്‍ക്കും, തൊഴിലാളികള്‍ക്കും, ഉപഭോക്താക്കള്‍ക്കുമിടയില്‍ നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നതിലൂടെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ മികച്ചതാവുന്നു.
ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ബിസിനസിന് എങ്ങനെ നേട്ടമുണ്ടാക്കാന്‍ സാധിക്കും?
ബിസിനസ് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും നില നിര്‍ത്താനും എന്തെല്ലാം ചെയ്യാനാവും?
ഇത്തരം ചോദ്യങ്ങളില്‍ നിന്നാണ് ‘കോര്‍പറേറ്റ് ഗിഫ്റ്റ്’ എന്ന ആശയം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബിസിനസില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും പാരിതോഷികങ്ങള്‍ സമ്മാനിക്കുക എന്നതാണ് കോര്‍പറേറ്റ് ഗിഫ്റ്റ്എന്ന ആശയത്തിന്റെ ലക്ഷ്യം. ഇതിലൂടെ ബിസിനസ് ബന്ധങ്ങള്‍ ദൃഢമാക്കാനും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും സഹായകരമാകുന്നു.
ബിസിനസ് പുരോഗതിക്ക് പങ്കാളികളുടെ പിന്തുണ ഒഴിച്ചുകൂടാനാവാത്തതാണ്. ബിസിനസിന്റെ വിജയത്തിന് വേണ്ടി പങ്കാളികളുടെ പ്രയത്നങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിലൂടെ ശക്തമായ ഒരു കൂട്ടായ്മ രൂപപ്പെടുകയും അത് ബിസിനസിന് ഗുണകരമാവുകയും ചെയ്യുന്നു.
തങ്ങളുടെ ബിസിനസില്‍ വിശ്വാസമര്‍പ്പിച്ച ഉപഭോകതാക്കളെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുമായി സൗഹൃദപരമായ ബന്ധം സ്ഥാപിച്ചെടുക്കുന്നതിന് സഹായകരമാകുന്നു.
അതു പോലെ തന്നെ, ഏതൊരു ബിസിനസ് സ്ഥാപനത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് തൊഴിലാളികള്‍. ഒരു സ്ഥാപനത്തിലെ തൊഴിലാളികള്‍ അവരുടെ തൊഴില്‍ മേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങളും വിജയങ്ങളും അഭിനന്ദിക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസവും സഹകരണവും ശക്തിപ്പെടുത്താന്‍ സഹായകരമാകുന്നു.
ഏതെല്ലാം ഉത്പന്നങ്ങള്‍
കോര്‍പറേറ്റ് ഗിഫ്റ്റ്ആയി നല്‍കാം?
കോര്‍പറേറ്റ് ഗിഫ്റ്റ്ആയി എന്തും നല്‍കാം. പേന മുതല്‍ ലാപ്ടോപ് വരെ അതില്‍ ഉള്‍പ്പെടും. ഏത് പ്രോഡക്ട്സ് ആണെങ്കിലും ബിസിനസിന്റെ അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ പേരും ലോഗോയും ആലേഖനം ചെയ്ത് നല്‍കുകയാണ് ഉചിതം. ഇത് ബിസിനസിന്റെ പ്രൊമോഷനും ഗുണകരമായിത്തീരും.
കേരളത്തില്‍ ആദ്യമായി AD&WAY The Marketing Professionals സംഘടിപ്പിക്കുന്ന മെഗാ കോര്‍പറേറ്റ് ഗിഫ്റ്റ് എക്സ്പോ 500 ല്‍ അധികം കോര്‍പറേറ്റ് ഗിഫ്റ്റ് ഉത്പന്നങ്ങളുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ മലപ്പുറം തലപ്പാറയില്‍ വെച്ച് നടക്കുന്നു.
8 രൂപ വിലയില്‍ തുടങ്ങുന്ന വൈവിധ്യമാര്‍ന്ന കോര്‍പറേറ്റ് ഗിഫ്റ്റ് കളക്ഷനുകളുടെ അതി വിപുലമായ പ്രദര്‍ശനോത്സവം. സന്ദര്‍ശിക്കൂ, തിരഞ്ഞെടുക്കൂ നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ കോര്‍പറേറ്റ് ഗിഫ്റ്റ് ഉത്പന്നങ്ങള്‍.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]