സമസ്ത റെയ്ഞ്ച് സെക്രട്ടറിമാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര് മൂന്നിന് ചേളാരിയില്

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് റെയ്ഞ്ച് സെക്രട്ടറിമാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര് 3 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില് നടക്കും. സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്, ജനറല് സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം വിദ്യാഭ്യാസ ബോര്ഡ് ജനറല് സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് ജനറല് സെക്രട്ടറി ഡോ.ബഹാഉദ്ദീന് മുഹമ്മദ് നദ്വി കൂരിയാട് എന്നിവര് സംബന്ധിക്കും.
പൊതുപരീക്ഷയുടെ മാര്ക്ക് ലിസ്റ്റ്, പ്രളയക്കെടുതി ദുരിതാശ്വാസ ഫണ്ട് കൂപ്പണ്, സര്ക്കുലറുകള് എന്നിവ വിതരണം ചെയ്യും. റെയ്ഞ്ച് സെക്രട്ടറിമാര് കൃത്യസമയത്ത് സംഗമത്തില് പങ്കെടുക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് ജനറല് സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാര് അറിയിച്ചു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല് ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്ക്ക് അതിന് അധികാരം കൊടുത്തത്.