അങ്ങാടിപ്പുറം പഞ്ചായത്തിലെ ആദ്യ ഐപിഎസുകാരന് ഇനി മലപ്പുറം എംഎസ്പികമാന്ഡന്റ്
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തില്‍നിന്ന് ആദ്യ ഐപിഎസുകാരന് എന്ന ബഹുമതി യു അബ്ദുള്‍കരീമിന് സ്വന്തം. 2018 ഏപ്രിലില്‍ പൊലീസില്‍നിന്ന് വിരമിച്ച ഇദ്ദേഹം ഐപിഎസ് പദവി നേടിയതോടെയാണ് വീണ്ടും സേനയിലെത്തിയത്. മലപ്പുറം എംഎസ്പി കമാന്‍ഡന്റായാണ് പുതിയ നിയമനം.
2017 ജനുവരിയില്‍ ലഭിക്കേണ്ടിയിരുന്ന ഐപിഎസ് പദവിയാണ് ഒന്നരവര്‍ഷത്തിനുശേഷം ലഭിച്ചത്. റിട്ടയര്‍ ചെയ്ത 12 പൊലീസ് സൂപ്രണ്ടുമാര്‍ക്ക് അബ്ദുല്കരീമിനൊപ്പം ഐപിഎസ് പദവി ലഭിച്ചിട്ടുണ്ട്. അങ്ങാടിപ്പുറം ചാത്തോലിക്കുന്ന് സ്വദേശിയാണ് അബ്ദുല്‍കരീം. രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡല്‍ ലഭിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം എസ്ഐ ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം.
തിരൂര്‍, തളിപ്പറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായും മലപ്പുറം അഡ്മിനിസ്ട്രേഷന്, ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഐടി സെല്‍ മേധാവിയായാണ് ആദ്യ എസ്പി നിയമനം. കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചു. മികച്ച ഫുട്ബോള്‍ കളിക്കാരനും സംഘാടകനുമാണ്.
ഭാര്യ: നസീമ. ഷിബില, കോഴിക്കോട് ആര്‍ക്കിടെക്റ്റായ സനില്‍, വിദ്യാര്‍ഥിയായ സനീദ് എന്നിവര്‍ മക്കളാണ്.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]