പ്രളയ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി എടവണ്ണയിലെ യുവജന കൂട്ടായ്മ

പ്രളയ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി എടവണ്ണയിലെ യുവജന കൂട്ടായ്മ

മലപ്പുറം: വെള്ളപൊക്ക ദുരിത ബാധിതരായവര്‍ക്ക് എടവണ്ണ കല്ലിടുമ്പിലെ യുവജന കൂട്ടായ്മയായ ടി.വി.എസ് ഭക്ഷ്യ ധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. എറണാകുളം ജില്ലയിലെ പറവൂര്‍ മാഞ്ഞാലിയിലെ വെള്ളപൊക്കം മൂലം ദുരിതമനുഭവിക്കുന്ന നൂറിലേറെ കുടുംബങ്ങള്‍ക്കാണ് യുവജന കൂട്ടായ്മ വീടുകളിലെത്തി ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. ടി.വി.എസ് യുവജന കൂട്ടായ്മയിലെ അംഗങ്ങളുടെയും പ്രവാസി സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ദുരിതാശ്വാസ ബാധിതര്‍ക്ക് ആവശ്യമായ ഭക്ഷ്യ ധാന്യ കിറ്റുകള്‍ ശേഖരിച്ചത്. സമീര്‍ ബാബു ഇരഞ്ഞിക്കല്‍, യൂനുസ് .എം, റാഷിദ്.പി, ഷുഹൈബ് പി.പി, അഷ്‌റഫ്. പി എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!