മെട്രോമാന്‍ ഇ.ശ്രീധരനുമായി എം.എ.യൂസുഫലിയുടെ മരുമകനും പ്രമുഖ വ്യവസായിയുമായ ഡോ. ഷംസീര്‍ കൂടിക്കാഴ്ച്ച നടത്തി

മെട്രോമാന്‍ ഇ.ശ്രീധരനുമായി എം.എ.യൂസുഫലിയുടെ മരുമകനും പ്രമുഖ വ്യവസായിയുമായ ഡോ. ഷംസീര്‍ കൂടിക്കാഴ്ച്ച നടത്തി

പൊന്നാനി: മെട്രോമാന്‍ ഇ.ശ്രീധരനുമായി
എം.എ.യൂസുഫലിയുടെ മരുമകനും പ്രമുഖ വ്യവസായിയുമായ ഡോ. ഷംസീര്‍ കൂടിക്കാഴ്ച്ച നടത്തി.കേരളത്തെ പുതുക്കിപ്പണിയാനുള്ള ഡോ. ഷംസീര്‍ വയലിലിന്റെ ശ്രമങ്ങള്‍ക്ക് മെട്രോമാന്‍ ഇ.ശ്രീധരന്റെ പച്ചക്കൊടി കാണിച്ചു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസുഫലിയുടെ മരുമകനുമായ ഷംസീര്‍ വയലിലില്‍ ഡി.എം.ആര്‍.സി.മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനുമായി അദ്ദേഹത്തിന്റെ പൊന്നാനിയിലെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഷംസീര്‍ പ്രഖ്യാപിച്ച 50 കോടി രൂപ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം തേടാനാണ് ഡോ.ഷംസീര്‍ ഇ.ശ്രീധരന് മുന്നിലെത്തിയത്.പ്രാഥമികാരോഗ്യ മേഖലക്ക് മുന്‍തൂക്കം നല്‍കിയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് വി .പി .എസ്. ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുക.ഇ
മെട്രോമാന്‍ ഇ.ശ്രീധരന്റെ വസതിയിലെത്തിയ ഷംസീറും സംഘവും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.

Sharing is caring!