കേരളത്തിന് രക്ഷയായി മലപ്പുറം ട്രോമാ കെയര്‍ യൂണിറ്റ്, രക്ഷിച്ചത് 250ലേറെ പേരെ

കേരളത്തിന് രക്ഷയായി മലപ്പുറം ട്രോമാ കെയര്‍ യൂണിറ്റ്, രക്ഷിച്ചത് 250ലേറെ പേരെ

മലപ്പുറം: ജില്ലാ ട്രോമാ കെയര്‍ യൂണിറ്റ് രക്ഷപ്പെടുത്തിയ് 250ലേറെ പേരെ. യാതൊരു വിധ സുരക്ഷാ സംവിധാനമില്ലാതെയാണ് ഇവര്‍ ഇത്രയും ജീവനുകള്‍ രക്ഷപ്പെടുത്തിയത്. തീര്‍ത്തും നിശബ്ദമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരുടെ സേവനം ചര്‍ച്ചയായത് പരപ്പനങ്ങാടി സ്വദേശി ജെയ്‌സലിന്റെ മഹനീയ പ്രവര്‍ത്തിയിലൂടെയാണ്. ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടു പടിയാക്കി കൊടുത്ത ജെയ്‌സല്‍ ഈ ദുരിതാശ്വാസത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

ദിവസങ്ങളായി ഊണും, ഉറക്കവും ഇല്ലാതെ കുടുംബത്തെ തന്നെ മറന്നാണ് ട്രോമാ കെയര്‍ അംഗങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഉള്ളത്. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പല സ്ഥലത്തും മലമ്പാമ്പുകള്‍ അടക്കം ഇവര്‍ക്ക് ഭീഷണിയായി. പത്തിലേറെ ശവശരീരങ്ങളും ഇവര്‍ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്തു. പ്രായമായവരേയും, കുട്ടികളേയും അടക്കം എങ്ങനെ രക്ഷിക്കുമെന്ന് ഓര്‍ത്ത് നില്‍ക്കുമ്പോഴായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം.

പലരും രണ്ട് കിലോമീറ്ററിലേറെ ദൂരം നീന്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് ഇവരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പബ്ലിസിറ്റിയില്‍ നിന്നെല്ലാം പൂര്‍ണമായും അകന്നായതിനാല്‍ ഇവരുടെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയും, മാധ്യമങ്ങളും പോലും തിരിച്ചറിഞ്ഞില്ല.

Sharing is caring!