മന്ത്രി ജലീലിന്റെ വീട്ടിലേക്ക് മാര്‍ച്ച്
വളാഞ്ചേരി : വര്‍ഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വളാഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. തെക്കന്‍ കേരളത്തില്‍ പ്ലസ് ടൂ സീറ്റുകള്‍ യഥേഷ്ടം ഒഴിഞ്ഞുകിടക്കുമ്പോഴും ജില്ലയില്‍ മുപ്പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സീറ്റ് കിട്ടാനാവാതെ പുറത്തു നില്‍ക്കുകയാണെന്നും മാറിമാറി സംസ്ഥാനം ഭരിച്ചിട്ടും മലപ്പുറം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ ശ്രമിക്കാത്ത ഇടതു-വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ ഒരേപോലെ കുറ്റക്കാരാണെന്നും യോഗം വിലയിരുത്തി. ഈ വിഷയകമായി ജൂലൈ ഒന്നിന് ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി അഷറഫ് വൈലത്തൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് തയ്യില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പൈങ്കല്‍ ഹംസ, തൗഫീഖ് പാറമ്മല്‍, കെ.ടി. ഹംസ, എം.പി. അനിത, പി. യാസീന്‍, ടി.എച്ച്. അര്‍ഷദ്, ആസ്യാമുഹമ്മദ് കുട്ടി, കെ.എം. സുധ, എ.യു. ഷഹീന്, ബേബി മാടത്തിയാര്‍കുന്ന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.ബി. അലി സ്വാഗതവും ജോ. സെക്രട്ടറി കെ.ടി. സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]