ബദ്ര് അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം വെള്ളിയാഴ്ച്ച സ്വലാത്ത് നഗറില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നാളെ(വെള്ളി) സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ബദ്ര് അനുസ്മരണ സംഗമവും പ്രാര്‍ത്ഥനാ മജ്ലിസും നടക്കും. രാവിലെ 9 മുതല്‍ ഇഫ്ത്വാര്‍ വരെ നീണ്ടു നില്ക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
ജുമുഅ നിസ്കാര ശേഷം നടക്കുന്ന ബദ്ര് ചരിത്ര പ്രഭാഷണത്തിന് അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും. തുടര്‍ന്ന് മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബദ്ര് മാല, ബദ്ര് ബൈത്ത് എന്നിവ നടക്കും. അസ്വര്‍ നിസ്കാര ശേഷം പതിനായിരങ്ങള്‍ ഒന്നിച്ച് അസ്മാഉല്‍ ബദ്ര് ചൊല്ലി പ്രാര്‍ത്ഥന നടത്തും. നസ്വീഹത്തിനും സമാപന പ്രാര്‍ത്ഥനക്കും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന് അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഹൈദ്രൂസി, ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സമൂഹ നോമ്പ് തുറയോടെ പരിപാടി സമാപിക്കും.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]