മലപ്പുറം ഫുട്‌ബോളിനെ കുറിച്ച് ഷഹബാസ് അമന്‍ പറയുന്നു

മലപ്പുറം ഫുട്‌ബോളിനെ കുറിച്ച് ഷഹബാസ് അമന്‍ പറയുന്നു

മലപ്പുറം ഫുട്‌ബോളിനെ കുറിച്ച് ഫട്‌ബോളിഴന കുറിച്ച് മുന്‍ഫുട്‌ബോള്‍ കളിക്കാരനും ഗായകനും മലപ്പുറത്തുകാരനുമായ ഷഹബാസ് അമന് പറയാനുള്ളത്. ഇതുസംബന്ധിച്ചു ഷഹബാസ് അമന്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

മലപ്പുറത്തെ മൂന്‍ഫുട്‌ബോള്‍ താരങ്ങളും കായികപ്രേമികളും ആവേശത്തോടെയാണു ഈ പുസ്തകത്തെ കാണുന്നത്. പുസ്തകം പുറത്തിറങ്ങിയ സമയത്തുതന്നെ മുന്‍ഫുട്‌ബോള്‍ താരവും ഗായകനും മലപ്പുറത്തുകാരനുമായ ഷഹബാസ് അമനും ഇതുസംബന്ധിച്ചു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുകഴിഞ്ഞു.
പോ്സ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
പന്ത്കളി മലപ്പുറത്തെ സംബന്ധിച്ച് എല്ലാ അര്‍ത്ഥത്തിലും ഒരു ആണ്‍കളിയാണെങ്കിലും മക്കളെ പോറ്റി വളര്‍ത്തി ,അവര്‍ക്ക് അന്നവും ധൈര്യവും നല്‍കി ,”ജയിച്ചു വാ ” എന്ന് കളിക്കളത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു പേടിയുമില്ലാത്ത പെണ്ണുങ്ങളുണ്ടിവിടെ ! തോറ്റ് വന്നാലും ”സാരല്ല്യ ,അടുത്തതില്‍ നോക്കാം ” എന്ന് നനഞ്ഞ ജഴ്‌സി തോരയിടുന്ന ഉമ്മക്കോന്തലകള്‍ !

(ഇന്നലെ പുറത്തിറങ്ങിയ ജാഫര്‍ ഖാന്റെ പുസ്തകാമുഖത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ള കുറച്ച് കാര്യങ്ങളില്‍ നിന്നുള്ള ഒരു കഷ്ണം മാത്രമാണു മുകളില്‍ കൊടുത്തത്. മുഴുവനായി പിന്നാലെ ഒരൂ ദിവസം ഇവിടെ വെക്കാം.പുസ്തകത്തില്‍ നിന്ന് വായിക്കുകയാണെങ്കില്‍ കൂടുതല്‍ സന്തോഷം)

കാല്‍പ്പന്തുകളിയുടെ സ്വന്തം നാട്ടില്‍ ജനിച്ച്,അയ്‌ന്റെ മര്‍മ്മം അറിഞ്ഞ് വളര്‍ന്ന് വന്ന കുട്ടിയാണു ജാഫര്‍! പന്ത് കളി കാണാനും ജീവിതങ്ങള്‍ കാണാനും ഇന്‍ഡ്യ മുഴുവന്‍ സ്വന്തം നിലക്കും അവനാഞ്ചെലവിലും കറങ്ങുന്ന ഒരാളാണു!.അത് കൊണ്ട് തന്നെ കേവലം ഒരു സ്‌പോര്‍ട്ട്‌സ് ലേഖകനേയല്ല! പ്രത്യേകിച്ചും മലപ്പുറത്തെക്കുറിച്ചുള്ള അന്വേഷണ നിരീക്ഷണങ്ങളും ഫുട്‌ബോള്‍ ഡോക്യുകളുമൊക്കെ ധാരാളമായി വന്നുകൊണ്ടിക്കുന്ന, ഇനിയും വരാനിരിക്കുന്ന ഒരു സാഹചര്യത്തില്‍ സത്യസന്ധരായ പഠിതാക്കള്‍ക്ക് അത്യാവശ്യം ഉപകരിക്കുന്ന ഒരു റഫറന്‍സ് കൂടിയാണു ഈ പുസ്തകം! എല്ലാ തരം അണൊഫീഷ്യല്‍ രേഖകളുടേയും പ്രധാനപ്പെട്ട ഒരു ഗുണം അതിനു ആത്മാര്‍ഥത കുറച്ച് കൂടുതലുണ്ടായിരിക്കും എന്നതാണു.സുരേഷ് ചെയ്ത കവര്‍ ചിത്രം തന്നെ നോക്കൂ!ഉള്ളടക്കത്തെക്കുറിച്ച് അത് വ്യക്ത്മായ സൂചന തരുന്നു. മലപ്പുറം ഫുട്‌ബോള്‍ ജീവിതങ്ങളെക്കുറിച്ചുള്ള ജാഫറിന്റെ എഫ് ബി പോസ്റ്റുകളും വ്യക്തിപരമായി വളരെ ഇഷ്ടമാണു! ഈ പുസ്തകം റിവ്യൂവിനേക്കാള്‍ നേരിട്ടുള്ള മറിച്ചുനോക്കല്‍ ആണു അര്‍ഹിക്കുന്നത്. ആകെ പത്തെമ്പത്താറു പേജേയുള്ളു! ഇനിയും പണിയെടുത്താല്‍ ഇനിയും മുത്താകുന്ന പുസ്തകം! ഇതില്‍ മുഴുവനും ചിത്രങ്ങളോടു കൂടിയ ഇന്‍ഫര്‍മ്മേഷന്‍സാണു.
ഇങ്ങനെയൊക്കെ എഴുതി എന്നെക്കൊണ്ട് പുസ്തകക്കച്ചവടം നടത്തിക്കാനുള്ള ഒരു അടവല്ല ട്ടോ ഒരു കൂട്ടുകാരന്റെ ആമുഖരചനക്കുള്ള ക്ഷണം! മറിച്ച് ,സ്വന്തം നാട്ടിലെ ഇതുവരെ അറിയാതിരുന്ന പഴയ ചില പന്തൗലിയാക്കളുടെ ജീവിതത്തിലേക്ക് വെളിച്ചം കാട്ടിത്തരികയാണു സത്യത്തില്‍ ജാഫര്‍ ചെയ്തത്! നന്ദി പ്രിയ സ്‌നേഹിതാ.

Sharing is caring!