പറവണ്ണയില്‍ 2സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പറവണ്ണയില്‍ 2സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍: വെട്ടം പഞ്ചായത്ത് പരിധിയിലെ പറവണ്ണയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം പുളിങ്ങോട് ഹനീഫയുടെ മകന്‍ അഫ്സാര്‍ (22) ഉണ്യായപ്പന്റെ പുരക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്നാണ് സി.പി.എം ആരോപണം.
ഇന്ന് രാത്രി 9.30 ഓടെ പറവണ്ണ എം ഇ ‘എസ്സിന് പടിഞ്ഞാറ് ഭാഗത്ത് ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ 50 തോളം പേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നു. രണ്ട് കൈ, കാലുകള്‍ക്ക് വെട്ടേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!