വലിയാട് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാലാം ക്ലാസ്സിന്റെ പടിയിറങ്ങുന്നത് കരാട്ടെ ബെല്‍റ്റണിഞ്ഞ്

വലിയാട് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാലാം  ക്ലാസ്സിന്റെ പടിയിറങ്ങുന്നത് കരാട്ടെ ബെല്‍റ്റണിഞ്ഞ്

കോഡൂര്‍: വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നാലാം ക്ലാസ്സില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് പടിയിറങ്ങുന്നത് കരാട്ടെ ബെല്‍റ്റുമായി. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന വലിയാട് സ്‌കൂളിലെ എല്ലാകുട്ടികള്‍ക്കും ഒന്നാം ക്ലാസ്സ് മുതല്‍ കരാട്ടെ പരിശീലിപ്പിക്കുന്നുണ്ട്.
കായിക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ പത്ത് വര്‍ഷമായി സ്‌കൂളിലെ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നത്. രക്ഷിതാക്കളുടെ സമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നാലാം ക്ലാസ്സ് പൂര്‍ത്തീകരിച്ച് സ്‌കൂളില്‍ നിന്നും പുറത്ത് പോകുന്ന കുട്ടികള്‍ക്ക് ബെല്‍റ്റിനോടൊപ്പം പരിശീലനം പൂര്‍ത്തീകരിച്ചാതായുള്ള സര്‍ട്ടിഫിക്കറ്റും നല്‍കും. കോഡൂര്‍ താണിക്കലിലെ കടമ്പോട്ട് യൂസുഫലിയാണ് പത്ത് വര്‍ഷവും കുട്ടികളെ കരാട്ടെ പരിശീലിപ്പിക്കുന്നത്.

Sharing is caring!