ആഗോള പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന മലയാള സിനിമ

മലപ്പുറം: ജാതിക്കും മതത്തിനും അപ്പുറമാണ് ഫുട്ബോളിന്റെ ഭാഷ. മലപ്പുറത്തിന്റെയും മലബാറിന്റെയും നന്മയുള്ള സംസ്കാരം വളര്ത്തിയെടുത്തത് ആ ഭാഷയാണ്. ആ ഭാഷയില് തന്നെയാണ് സുഡാനി ഫ്രം നൈജീരിയയെന്ന സിനിമയും. മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. പ്രശസ്ത ബ്രാന്ഡ് കണ്സള്ടന്റായ ഫേവര് ഫ്രാന്സിസ് സിനിമയെ കുറിച്ച് ഫേസ്ബുക്കില് എഴുതിയയത് ഇങ്ങനെ
മലപ്പുറം ഒരു രാജ്യമല്ല
ലോകം തന്നെയാണ്
ഫിലിം ഫെസ്റ്റിവലുകള് കാണാന് പോകുമ്പോള്
മുമ്പേ കേട്ടും വായിച്ചും കാണണമെന്നുറപ്പിച്ച
ചില സിനിമകളുണ്ടാകും. കാന് തൊട്ട് ഐ എഫ് എഫ് കെ വരെയുള്ള ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിര സാന്നിദ്ധ്യമായ സൂപ്പര് സംവിധായകരുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രങ്ങള്. അതിനൊക്കെയും ഒടുക്കത്തെ തിരക്കുമായിരിക്കും. ആ സിനിമകള്ക്കൊന്നും കയറിക്കൂടാന് കഴിയാത്ത
വിഷമത്തില് നമ്മള് പ്രത്യേകിച്ച് കേട്ട് പരിചയമൊന്നുമില്ലാത്ത
ഏതെങ്കിലും സിനിമക്ക് കയറുകയും ആ സിനിമ നമ്മളെ ഞെട്ടിച്ചു കളയുകയും ആ ഫെസ്റ്റിവലില് നമ്മള് കണ്ട ഏറ്റവും പ്രിയപ്പെട്ട സിനിമയായി അത് മാറുകയും ചെയ്യും.
മിക്കവാറും ചില ആഫ്രിക്കന് രാജ്യങ്ങളില് നിന്നുള്ള സിനിമകളാണ് പല തവണ ഇത്തരം സര്പ്രൈസ് തന്നിട്ടുള്ളത്.
‘സുഡാനി ഫ്രം നൈജീരിയ’ അത് പോലുള്ള ചിത്രമാണ്
ഏതോ ഒരു ഫിലിം ഫെസ്റ്റിവലില് കണ്ട ഒരു വിദേശ ചിത്രമാണ് സുഡാനി എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
ഇത്രക്കും സത്യസന്ധമായി ആഗോള പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന മലയാള സിനിമ ഞാന് കണ്ടിട്ടില്ല.
ഇത്രക്ക് ഹൃദയം തൊടുന്ന മനുഷ്യരെ ഞാന്
സിനിമയില് കണ്ടിട്ടില്ല.
ജീവിതത്തിലെ കണ്ടിട്ടുള്ളൂ!
വെല് ഡണ് ടീം സുഡാനി
വെല് ഡണ് സകരിയ
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]