പെണ് കരുത്ത് കുടുംബത്തിന്റെയും രാജ്യത്തിന്റെയും കെട്ടുറപ്പിനും ശാക്തീകരണത്തിനും ആവശ്യം: സാദിഖലി ശിഹാബ് തങ്ങള്
മലപ്പുറം : പെണ് കരുത്ത് കുടുംബത്തിന്റെയും രാജ്യത്തിന്റെയും കെട്ടുറപ്പിനും ശാക്തീകരണത്തിനും ആവശ്യമാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് അപിപ്രായപ്പെട്ടു. വനിതാ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പെണ് കരുത്തിന്റെ രാഷ്ട്രീയം(ബേധാര് 2018) ശില്പ്പ ശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല വിദ്യാഭ്യാസമുള്ള സത്രീകള് സമൂഹത്തില് മുന്നോട്ട് വരുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങള് ഉള്ക്കൊണ്ട് പ്രവര്ത്തിക്കാന് സത്രീകള് ശ്രമിക്കണം.
വ്യക്തമായ തീരുമാനങ്ങളെടുക്കാന് അതില് ഉറച്ചുനില്ക്കാനുമുള്ള കരുത്ത് സ്ത്രീകള് ആര്ജിച്ചെടുക്കണമെന്നും സാദിഖലി തങ്ങള് പറഞ്ഞു. മുസ്ലീം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി എം.പി മുഖ്യഥിതിയായിരുന്നു. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് പഠിക്കാനും വ്യക്തമായ കാഴ്ച്ചപ്പാട് വളര്ത്തിയെടുക്കാനും സ്ത്രീകള്ക്കാകണമെന്നും എങ്കില് മാത്രമേ സമൂഹത്തില് സ്ത്രീകള് നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന് സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പി ഉബൈദുള്ള എം.എല്.എ, സുഹറ മമ്പാട്, ഖമറുന്നീസ അന്വര്, അഡ്വ. കെ.പി മറിയുമ്മ, സലീം കരുവമ്പലം, ഉമ്മര് അറക്കല്, കെ.പി ജല്സീമിയ, സെറീന ഹസീബ്, ആസ്യ ടീച്ചര്, ഹാജറുമ്മ ടീച്ചര്, ശ്രീദേവി പ്രാക്കുന്ന്, ഷാഹിന നിയാസി്, റംല വാക്യത്ത്, സുബൈദ പി.കെ, ബുഷ്റ ഷബീര്, അഡ്വ. റജീന സി.എച്ച് ജമീല ടീച്ചര്, സക്കീന പുല്പാടന്, പി.എച്ച്.ആയിശാബാനു, സംസാരിച്ചു.
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]