വട്ടപ്പറമ്പ് എല്‍.പി. സ്‌കൂള്‍ ആധുനിക നിലവാരത്തിലേക്ക്

വട്ടപ്പറമ്പ് എല്‍.പി. സ്‌കൂള്‍ ആധുനിക നിലവാരത്തിലേക്ക്

ചട്ടിപ്പറമ്പ്: വട്ടപ്പറമ്പിലെ ഏക പൊതുവിദ്യാലയമായ എ.എല്‍.പി. സ്‌കൂളിനെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ ഉന്നതിയോടൊപ്പം ഭൗതിക സൗകര്യത്തിലും ആധുനിക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് പദ്ധതിയാരംഭിച്ചു. ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഹൈടെക് ക്ലാസ് മുറികള്‍, അത്യാധുനിക ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂം, ജൈവ വൈവിധ്യ ഉദ്യാനം, പ്രകൃതി സൗഹൃദ പഠനാന്തരീക്ഷം, ആധുനിക അടുക്കള, വിശാലമായ ഊട്ടുപുര എന്നിവ സജ്ജമാക്കും.
ഖത്തര്‍ കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോളിറ്റി ഗ്രൂപ്പ് ഓഫ് ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഷംസുദ്ദീന്‍ ഒളകരയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോളിറ്റി ഗ്രൂപ്പ് വിദേശത്തും നാട്ടിലുമായി നാടത്തുന്ന സേവനങ്ങള്‍ വിദ്യാഭ്യാസ മേഖലയിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വട്ടപ്പറമ്പ് സ്‌കൂളിനെ ഏറ്റെടുത്ത് ആധിനിക നിലവാരത്തിലേക്കുയര്‍ത്തുന്നത്.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. പൊന്‍മള പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍ അധ്യക്ഷനായി. മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി. ഖദീജ സലീം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വെള്ളുക്കുന്നന്‍, പ്രഥമാധ്യാപിക കെ.പി. പുഷ്പകുമാരി, ബി.പി.ഒ. ടോമി മാത്യു, ഷംസുദ്ദീന്‍ ഒളകര, നാസര്‍ കോറാടന്‍, മച്ചിങ്ങല്‍ മരക്കാര്‍, പി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!