ഏഷ്യാകപ്പ് യോഗ്യത: സാധ്യതാ ടീമില് വിനീതില്ല

ന്യൂദല്ഹി: ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ദേശീയ ക്യാംപില് സി.കെ വിനീതില്ല. ക്യാംപില് കേരളത്തില് നിന്നും അനസ് എടത്തൊടികയും സി.കെ രഹനേഷും ഉള്പെട്ടിട്ടുണ്ട്. കഴിഞ്ഞ സൂപ്പര് ലീഗിലും ഫെഡറേഷന് കപ്പിലും മികവ് തെളിയിച്ച വിനീതിനെ ഉള്പെടുത്താത്തതിന്റെ കാരണം അധികൃതര് വ്യക്തമാക്കിയിട്ടില്ല. ഫെഡറേഷന് കപ്പ് ഫൈനലിനിടെ പറ്റിയ പരിക്കാണ് ക്യാംപില് നിന്നും പുറത്താവാന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും പരിക്കില് നിന്നും അദ്ദേഹം മുക്തനാണിപ്പോള്
സെപ്റ്റംബര് അഞ്ചിന് മക്കാവോയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഞ്ച് പുതുമുഖങ്ങളും ടീമില് ഇടം പിടിച്ചിട്ടുണ്ട്. മ്യാന്മറിനെയും കിര്ഗിസ് റിപ്പബ്ലിക്കിനേയും തോല്പ്പിച്ച് ഗ്രൂപ്പ് എയില് ഒന്നാം സ്ഥാനത്താണ് ഇന്ത്യന് ടീം. 2019 ല് യു.എ.ഇ യിലാണ് ഏഷ്യന് കപ്പ് മത്സരം നടക്കുന്നത്.
സാധ്യതാ ടീം
ഗോള്കീപ്പര്: സുബ്രതാ പാല്, ഗുര്പീത് സസിങ് സന്ധു, ആല്ബിനോ ഗോമസ്, വിശാല് കെയ്ത്, ടി.പി രഹനേഷ്
ഡിഫന്സ്: പ്രീതം കോട്ടാല്, സന്ദേഷ് ജിങ്കാന്, അര്നാബ് മൊണ്ടാല്, അനസ് എടത്തൊടിക, നാരായണന് ദാസ്, ജെറി, ലാല്റാവുത്ര, സലാം രഞ്ജന് സിങ്, സര്തക്, ദാവിന്ദര് സിങ്
മിഡ്ഫീല്ഡ്: ധനപാല് ഗണേഷ്, ജാക്കിചന്ദ് സിങ്, സൈതേസന് സിങ്, നിഖില് പൂജാരി, ബികാഷ്, മിലന് സിങ്, ഉദന്ത സിങ്, യുജിന്സന് ലിങ്ദോ, മുഹമ്മദ് റഫീഖ്, റൗളിങ്, ഹാളിചരണ്, ഗരണ്പ്രീത് സിങ്, അനിരുദ്ധ് താപ
ഫോര്വേഡ്: ജെ ജെ ലാല്പക്വ, സുമേഷ് പാസ്സി, സുനില് ചേത്രി, റോബിന് സിങ്, ബല്വന്ദ് സിങ്, മന്വീര് സിങ്
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്