ജനങ്ങളെ കണ്ടും നാടിളക്കി പര്യടനം നടത്തിയും സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നു

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ആദ്യ റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് വഴിക്കടവ് പഞ്ചായത്തിലേ നാരോക്കോവ്, തണ്ണിക്കടവ്,മുണ്ടപ്പൊട്ടി,ചക്കപ്പാടം,മേലെ മാമാങ്കര,കമ്പളക്കല്ല്,വരക്കുളം, മൊടപൊയ്ക്ക,മുണ്ട,മണിമൂളി,രണ്ടാംപാടം, പൂവ്വത്തിപൊയില്‍,പുന്നക്കല്‍,കാരക്കോട്, ആനപ്പാറ,പഞ്ചായത്തങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി.
സി പി എം സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ എം എല്‍ എയുമായ എം. പ്രകാശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമാപനം ടി. കെ. ഹംസ ഉദ്ഘാടനം ചെയ്തു. അനസ് എ, രേണുക കെ, അനില്‍ നിറവില്‍, രതീഷ് പി, ജസീര്‍ കുരിക്കള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
നാളെ മുത്തേടം പഞ്ചായത്തിലെ കാരപ്പുറം,ചോളമുണ്ട,വെള്ളാരമുണ്ട,വട്ടപ്പാടം, പാലാങ്കര,കുറ്റിക്കാട്,മുപ്പിനി,പൂളപ്പൊയ്ക,കാറ്റാടി,മരംവെട്ടിച്ചാല്‍,മൂത്തേടം,മൂത്തേടം എച്ച് എസ് പടി, താഴെ ചെമ്മന്തിട്ട,മൂച്ചിപരത,മരത്തിന് കടവ്, ചെട്ടിയാരങ്ങാടി,നമ്പൂരിപൊട്ടി,നെല്ലിക്കുത്ത്, ചക്കര കാടന്ക്കുന്ന്,താളിപ്പാടം,ബാലംകുളം, കല്‍ക്കുളം എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില്‍ നിന്നാരംഭിച്ചെന്ന് രമേശ് ചെന്നിത്തല
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]