മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം

മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം

മലപ്പുറം: മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം. വിഡി സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നത്. സതീശന്‍ ശൈലി മയപ്പെടുത്തണമെന്ന് നേതാക്കള്‍ പറഞ്ഞു. കെ.എം ഷാജി, എം.കെ മുനീര്‍ അടക്കമുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്.

പി.വി അന്‍വറിനെ യുഡിഎഫിനൊപ്പം കൂട്ടണമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. വിമശനങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ശരിവെച്ചു. വിഷയം കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ ശ്രദ്ധയിപ്പെടുത്താനും യോ?ഗം തീരുമാനിച്ചു.

നിലമ്പൂരില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുക എന്നത് തന്നെയായിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം. നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവ് ആയ അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് യോഗത്തിലുണ്ടായത്. ഏതെങ്കിലും നേതാക്കളെ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല. ആ രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

പി.വി അന്‍വറിന്റെ മുന്നണി സഹകരണം സംബന്ധിച്ച നിലപാടില്‍ യുഡിഎഫില്‍ വ്യത്യസ്ത സ്വരം ഉയര്‍ന്നിരുന്നു. അന്‍വര്‍ അധ്യായം അടച്ചെന്ന് വി.ഡി സതിശന്നും ചര്‍ച്ചയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു. നാമനിര്‍ദേശം പിന്‍വലിക്കുന്ന ദിനം വരെ കാത്തിരിക്കുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം.

താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Sharing is caring!