പി വി അൻവർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും, നിലമ്പൂരിൽ മത്സരിക്കുക തൃണമൂൽ ചിഹ്നത്തിൽ

നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അൻവർ പറഞ്ഞു. 9 വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങൾ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാൽ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു.
പറവൂരിൽ സതീശൻ തോൽക്കുമെന്ന് പിണറായി ഭീഷണിപ്പെടുത്തി. ബിജെപി വോട്ട് എവിടെ പോകും എന്ന് നോക്കണം. ബിജെപി സ്ഥാനാർഥിയെ കുറിച്ച് നാട്ടുകാർ പറയട്ടെയെന്നും പറഞ്ഞ അൻവര്‍ നാമനിര്‍ദേശ പത്രിക പിൻവലിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും പറഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി വി അൻവർ വിശദീകരിച്ചു. ഇന്നലെയും യുഡിഎഫ് നേതാക്കൾ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അൻവർ പറഞ്ഞു.
രാജിവെക്കുമ്പോൾ വീണ്ടും മത്സരിക്കണം എന്ന് പറഞ്ഞില്ല. വിഡി സതീശന്റെ നേതൃത്വത്തിൽ ഹരിത എംഎൽഎ പ്രവർത്തനം ആണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പർ അംഗീകരിച്ചതാണ്. ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം സതീശൻ നടപ്പാക്കിയില്ല. നീട്ടിക്കൊണ്ടുപോയി. ആ മര്യാദപോലും സതീശൻ കാണിച്ചില്ലെന്നും അൻവർ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് പറഞ്ഞു. ഇവിടെയാണ് തർക്കം തുടങ്ങിയത്. വീണ്ടും ചർച്ച തുടർന്നു. ഉറപ്പുള്ള സീറ്റ് നൽകിയില്ല. യുഡിഎഫ് നേതാക്കളിൽ ചിലരുടെ താല്പര്യം സ്വന്തം വളർച്ചയാണ്. യുഡിഎഫിനെ തോൽപ്പിക്കാൻ അല്ല ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് കൈപ്പോക്കും എന്നതാണ് ചില യുഡിഎഫ് നേതാക്കൾ നോക്കുന്നത്. പിണറായിസത്തെ തോൽപ്പിക്കൽ ആണ് ലക്ഷ്യം.
മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം
പിവി അൻവറിന്റെ വാതിൽ അടച്ചിട്ടും ഇല്ല തുറന്നിട്ടും ഇല്ല. ഷൗക്കത്തിനെതിരായ ജന വികാരം ഇന്നും ശക്തമാണ്. എന്നെ സഹായിച്ചവരേ തിരഞ്ഞു പിടിച്ചു ബുദ്ധിമുട്ടിച്ചു. അവർ ഇന്നും ഷൗക്കത്തിന് എതിരാണ്. വ്യാപാരി വ്യവസായി സമൂഹം ഇന്നും എതിരാണ്. ഷൗക്കത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണ ഇല്ല. മുസ്ലിം സമുദായത്തിന് എതിരായിരുന്നു സിനിമ. പികെ സൈനബയുടെ അനുഭവം മുന്നിൽ ഉണ്ട്. ഹിന്ദുക്കൾ സ്വരാജിനെതിരെയാണ്. ശബരിമല വിഷയത്തിലെ നിലപാട് ഇന്നും മറന്നിട്ടില്ല. പാണക്കാട് തങ്ങന്മാരെ കുറ്റം പറഞ്ഞത് മറന്നിട്ടില്ല. ഇതൊന്നും സമുദായം മറന്നിട്ടില്ലെന്നും അൻവർ പറഞ്ഞു.
സിനിമയിലെ പ്രമേയങ്ങൾ മത വിരുദ്ധമാണ്. ഷൗക്കത്ത് തോൽക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ എന്തിന് പിന്തുണ നൽകണം. സരിത കേസിൽ ഉമ്മൻചാണ്ടിക്ക് സതീശൻ പിന്തുണ നൽകിയില്ല. അഞ്ചാം മന്ത്രി സ്ഥാനത്തിന് എതിരായിരുന്നു സതീശനെന്നും അൻവർ ആരോപിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി