നിലമ്പൂരിൽ മത്സരരംഗത്തുള്ളത് പത്ത് സ്ഥാനാർഥികൾ, അൻവറിന് കത്രിക ചിഹ്നം

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. സ്വതന്ത്രരായി പത്രിക നല്‍കിയിരുന്ന അന്‍വര്‍ സാദത്ത് എ.കെ, അബ്ദുറഹിമാന്‍ കിഴക്കേതൊടി, രതീശ് പി., മുജീബ് എന്നിവര്‍ പത്രിക പിന്‍വലിച്ചു. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ച ശേഷം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു.
മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളും അനുവദിച്ച ചിഹ്നങ്ങളും:
1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) – ബലൂൺ
5. പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
6. എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷൻ
7. പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണർ
8. വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടർ
10. ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോർച്ച്
ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില്‍ നിന്നാരംഭിച്ചെന്ന് രമേശ് ചെന്നിത്തല
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.