കരുവാരക്കുണ്ടിൽ ബൈക്കപകടത്തിൽ പിതാവ് മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

കരുവാരക്കുണ്ട്: കരുവാരകുണ്ടില്‍ പുല്‍വെട്ട വട്ടമലയില്‍ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തനാട്ടുകര ആഞ്ഞിലങ്ങാടി മഠത്തൊടി മുഹമ്മദിന്റെ മകൻ അബ്ദുല്‍ ബഷീർ (50) ആണ് മരിച്ചത്. ബഷീറിന്റെ മകള്‍ റിയക്ക് (15) ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്ക് വട്ടമല കരിങ്കന്തോണിക്ക് സമീപമാണ് അപകടം സംഭവിച്ചത്.
ബാപ്പയും മകളും കൂടി സ്കൂട്ടറിൽ മലയോര പാതയായ വട്ടമല വഴി കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. വട്ടമലയില്‍ നിന്ന് കരുവാരകുണ്ട് ഭാഗത്തെ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികത്ത് താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു.
വിവരമറിഞ്ഞ് എത്തിയ ആളുകള്‍ ഏറെ നേരം ശ്രമിച്ചാണ് ഇരുവരെയും ആശുപത്രിയിൽ എത്തിക്കാനുള്ള വാഹനത്തിലേക്കെടുത്തത്. പുന്നക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ബഷീർ മരിച്ചിരുന്നു. റിയയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വട്ടമല വഴി എടത്തനാട്ടുകരയിലേക്ക് പോകുന്ന മലയോര പാത സ്ഥിരം അപകട മേഖലയാണ്. ഏകദേശം ചെറുതും വലുതുമായ 15 ൽ കൂടുതൽ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
തിരൂർ സ്വദേശിനിയായ ജിം ട്രെയിനറുടെ ലൈംഗിക അതിക്രമമെന്ന പരാതിയിൽ ജിം ഉടമ അറസ്റ്റിൽ
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി