പ്രത്യേക പാക്കേജുകളുമായി കരുവാരക്കുണ്ട് പി.എം.എസ്.എ ജില്ലാ സഹകരണ ആശുപത്രി

മലപ്പുറം: നൂറാം ദിനത്തില്‍ കരുതലിന്റെ തണലൊരുക്കി പ്രത്യേക പാക്കേജുകളുമായി കരുവാരക്കുണ്ട് പി.എം.എസ്.എ ജില്ലാ സഹകരണ ആശുപത്രി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ മലയോര മേഖലയില്‍ ആരംഭിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നൂറ് ദിനം പിന്നിടുന്നതിന്റെ ആഘോഷമായി ജൂണ്‍ 20 വരെയാണ് തണല്‍, കൂടെ, ജനനി, സ്പര്‍ശം, അക്ഷര മുറ്റം പദ്ധതികള്‍ അവതരിപ്പിക്കുന്നത്.
ബി.പി.എല്‍ കുടുംബാംഗങ്ങള്‍ക്ക് തണല്‍ പദ്ധതിയില്‍ ലാബ് ടെസ്റ്റുകള്‍, അഡ്മിറ്റ്, സര്‍ജറി, എക്‌സ്-റേ ഉള്‍പ്പടെയുള്ളവക്ക് 10 ശതമാനം നിരക്കില്‍ ഇളവ് നല്‍കുന്നുണ്ട്. സമാന രീതിയില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ‘കൂടെ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ശതമാനം നിരക്ക് ഇളവ് നല്‍കുന്നുണ്ട്. ജൂണ്‍ 20 വരെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അത്യാധുനിക നവജാത ശിശുപരിപാലന സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കായി 12900 രൂപക്ക് ജനനി പദ്ധതിയും ആശുപത്രിയില്‍ നടപ്പാക്കുന്നുണ്ട്. ജൂണ്‍ 20 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.
ജീവിത ശൈലീ രോഗം ഏറെ വെല്ലുവിളികളുയര്‍ത്തുന്ന കാലത്ത് മലയോര മേഖലയെ ചേര്‍ത്തുപിടിക്കാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്പര്‍ശം ഹെല്‍ത്ത് പാക്കേജാണ് ആശുപത്രി അവതരിപ്പിക്കുന്നത്. സ്പര്‍ശം ഹെല്‍ത്ത് പാക്കേജില്‍ വൃക്ക, കരള്‍, മൂത്രാശയ രോഗങ്ങള്‍ തിരിച്ചറിയന്നതിനുള്ള ചെലവേറിയ രക്തപരിശോധനകളടക്കം 30 ലാബ് ടെസ്റ്റുകള്‍ ഉള്‍പ്പടെയുള്ള പാക്കേജിന് 390 രൂപമാത്രമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ ആരോഗ്യ പരിപാലനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണത്തിനായി അക്ഷര മുറ്റം പദ്ധതിയും ആശുപത്രിക്ക് കീഴില്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. സ്കൂളുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കണ്ണ് പരിശോധനാ ക്യാമ്പുകൾ കൂടാതെ വിദ്യാർത്ഥികൾക്ക് കണ്ണ് പരിശോധനക്ക് 50 % വും കണ്ണടകൾക്ക് 25 % ള്ളവും നൽക്കുന്നുണ്ട്.
നിലമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പി വി അൻവറും എം സ്വരാജും
ഗൈനക്കോളജി, എല്ല് രോഗം, ശിശുരോഗ വിഭാഗം, കാര്‍ഡിയോളജി, ഫാമിലി മെഡിസിന്‍, നേത്ര രോഗ വിഭാഗം, ശ്വാസകോശ,അലര്‍ജി വിഭാഗം, ദന്തല്‍ വിഭാഗം, കണ്ണ് രോഗ വിഭാഗം ഉള്‍പ്പടെയുള്ള സൗകര്യവുമായി പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രി 100 ദിവസം പിന്നിടുമ്പോള്‍ ഒ.പി വിഭാഗത്തില്‍ 8000 പേര്‍ക്കും 1000 പേര്‍ക്ക് കിടത്തി ചികിത്സയും നല്‍കിയിട്ടുണ്ട്. കരുവാരക്കുണ്ടില്‍ നിന്ന് ലഭിച്ച ഈ ജനകീയ പിന്തുണ നല്‍കിയ ആത്മവിശ്വാസത്തിലാണ് ജില്ലാ സഹകരണ ആശുപത്രി സംഘം കൂടുതല്‍ ജനകീയവും ആശ്വസകരവുമായ പദ്ധതികളും ആനൂകൂല്യങ്ങളും മലയോര മേഖലയ്ക്ക് സമര്‍പ്പിക്കുന്നതെന്ന് ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് എം.എൽ.എ., വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ എന്നിവർ സെക്രട്ടറി സഹീർ കാലടി പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി