നിലമ്പൂരിന്റെ വെള്ളിത്തിരയില്‍ ഇനി ലോകസിനിമ

നാളെ വൈകുന്നേരം ആറിന് ഫെയറിലാന്റ് തിയറ്റര്‍ സമുച്ചയത്തിന്റെ മുറ്റത്തൊരുക്കിയ വേദിയില്‍ മലയാള സിനിമയുടെ കാരണവര്‍ പത്മശ്രീ മധു ഭദ്രദീപം തെളിക്കുതോടെ ഐ.എഫ്.എഫ്.കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല ഉയരും.