നിലമ്പൂരിന്റെ വെള്ളിത്തിരയില്‍ ഇനി ലോകസിനിമ

നിലമ്പൂര്‍: നിലമ്പൂരിന്റെ വെള്ളിത്തിരയില്‍ ഇനി അഞ്ചു നാള് ലോകസിനിമാ കാഴ്ചകള്‍. നാളെ വൈകുന്നേരം ആറിന് ഫെയറിലാന്റ് തിയറ്റര്‍ സമുച്ചയത്തിന്റെ മുറ്റത്തൊരുക്കിയ വേദിയില്‍ മലയാള സിനിമയുടെ കാരണവര്‍ പത്മശ്രീ മധു ഭദ്രദീപം തെളിക്കുതോടെ ഐ.എഫ്.എഫ്.കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല ഉയരും. 20 രാജ്യങ്ങളിലെ 37 സിനിമകളാണ് അഞ്ചു ദിവസം നീളു മേളയില്‍ രണ്ടു സ്ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുക.
ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് ടി. രാജീവ് നാഥ് ആധ്യക്ഷം വഹിക്കും. സംഘാടകസമിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും. ജോപോളിന്റെ ‘എം.ടി ഒരു അനുയാത്ര’ എ പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് മധു, പി.വി ഗംഗാധരനു നല്കി പ്രകാശനം ചെയ്യും. സെബാസ്റ്റ്യന്‍ മാമാങ്കരയുടെ നാടകസമാഹാരം ‘ഗുരോ സ്വസ്തി’ ഭാഗ്യ ലക്ഷ്മി, നിലമ്പൂര്‍ ആയിഷക്കു നല്കി പ്രകാശനം ചെയ്യും. ബോളിവുഡ് താരം രാജശ്രീ ദേശ്പാണ്ഡെ, മലയാള സിനിമാതാരങ്ങളായ അനുമോള്‍, പാര്‍വതി രതീഷ് അതിഥികളായിരിക്കും. നഗരസഭ ചെയര്‍പേഴ്സ പത്മിനി ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന് എിവര്‍ പ്രസംഗിക്കും.
നഗരസഭ ചെയര്‍പേഴ്സ പത്മിനി ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന് എിവര്‍ പ്രസംഗിക്കും.
ഉദ്ഘാടന ചടങ്ങിനു ശേഷം മലയാളകവിതയും റാപ്പ് മ്യൂസിക്കും കൂ’ി ഇണക്കി ലീവ്സ് ഓഫ് ഗ്രാസ് അവതരിപ്പിക്കും. രാത്രി എ’ിന് രണ്ട് സ്ക്രീനിലും ഉദ്ഘാടന ചിത്രമായ മെക്സിക്കന്‍ സിനിമയായ ‘ദി തിന് യെല്ലോ ലൈന്‍’ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചടങ്ങിനു മുമ്പ് രണ്ട് സ്ക്രീനുകളിലും രാവിലെ പത്തരക്കും ഉച്ചക്ക് രണ്ടിനുമായി രണ്ടു സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും. 1750 പേരാണ് ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തി’ുള്ളത്. നേരത്തെ 1500റില്‍ രജിസ്ട്രേഷന് പിരിമിതപ്പെടുത്താനായിരുു തീരുമാനമെങ്കിലും അപേക്ഷകളുടെ പ്രവാഹംകാരണം 250 പേര്‍ക്കുകൂടി അവസരം നല്‍കുകയായിരുു. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രേമികളും മേളക്കെത്തുുണ്ട്.
മേളയുടെ ഭാഗമായി പ്രമുഖ ഫോ’ോഗ്രാഫര്‍ സുധീര്‍ ഊരാളത്തിന്റെ തെരുവ് ജീവിതത്തിന്റെ ഫോ’ോ പ്രദര്‍ശനവും ഉണ്ടാകും. ചൈന, തായ്വാന്, തായ്ലന്റ്, ഇന്തോനേഷ്യ, വിയറ്റ്നാം എീ രാജ്യങ്ങളിലെ തെരുവുജീവിതങ്ങള്‍ ഒപ്പിയെടുച്ച 30 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക.
മീറ്റ് ദി ഡയറക്ടര്‍, ഓപ്പ ഫോറം എിവ നാളെ മുതല്‍ ആരംഭിക്കും.
ചലച്ചിത്രമേളയില്‍ ഇ്
സ്ക്രീന്‍-1
പ്രദര്‍ശന സമയം, സിനിമ, സംവിധായകന്, രാജ്യം യഥാക്രമം
10-30- ദി ലാസ്റ്റ് നൈറ്റ് (അര്സെനിലി ഗോചുക്കോവ്) റഷ്യ
2.30- ദി വയലിന് പ്ലയര്‍ (ബൗദ്ധയാന് മുഖര്‍ജി) ഇന്ത്യ
8.00- ദി തിന് യെല്ലോ ലൈന്‍ (സെല്‍സോ ആര്. ഗാര്‍സിയ)
സ്ക്രീന്‍-2
11.00-ഇക്സാനുല് (ജെയ്റോ ബുസ്റ്റമാന്റെ) ഫ്രാന്‍സ്
2.15- ദി സെക്കന്റ് മദര്‍ ( അ മുയ്ലേര്’്) ബ്രസീല്‍
8.00- ദി തിന് യെല്ലോ ലൈന്‍ (സെല്‍സോ ആര്. ഗാര്‍സിയ)
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]