എ.പി വിഭാഗം നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും
മുസ് ലിംകള്‍ക്കെതിരായ അതിക്രമം തടയണമെന്നാവശ്യപ്പെട്ട് എ.പി വിഭാഗം സമസ്ത നേതാക്കള്‍ പ്രധാന മന്ത്രിയെ കാണും. അക്രമങ്ങളുടെ വ്യാപ്തി മനസ്സിലാക്കുന്ന രീതിയല്‍ വിശദമായ നിവേദനം നല്‍കാനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറയില്‍ തീരുമാനിച്ചു.