എ.പി വിഭാഗം നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും

മലപ്പുറം : മുസ്ലിംകള്ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.പി വിഭാഗം സമസ്ത നേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അതിക്രമങ്ങളുടെ വ്യാപ്തി ബോധ്യപ്പെടുത്തുന്ന നിവേദനം നല്‍കാനും തീരുമാനമെടുത്തു.യോഗം കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമം എല്ലാ പരിധികളും ലംഘിച്ചിരിക്കുയാണെന്ന് മുശാവറ അഭിപ്രായപ്പെട്ടു. നിയമ, ഭരണ വ്യവസ്തകളെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത അക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒറ്റപ്പെട്ടതെന്ന് കരുതിയിരുന്ന അക്രമങ്ങള്‍ക്ക് ഇപ്പോള്‍ വ്യവസ്താപിന്ന രൂപം കൈവന്നിരിക്കുന്നു. ഇതിന്റെ സൂചനകളാണ് രാജ്യത്തിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകള്‍ക്കെതിരായ അതിക്രമങ്ങളും കൊലപാതകങ്ങളും സൂചിപ്പിക്കുന്നത്.
ബീഫ് മറയാക്കി നടത്തുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ വലിയ താത്പര്യങ്ങളുണ്ട്. ആര്‍ക്കെതിരെയും കൈയ്യേറ്റം നടത്താന്‍ ബീഫ് മറയാക്കുകയാണ്. അതിക്രമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കമെന്ന് ആരും കരുതേണ്ട. ദേശവും ദേശീയതയും പ്രത്യേക വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല. ജനിച്ച രാജ്യത്ത് ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തിന് വേണ്ടിയുള്ള മുസ്ലിംകളുടെ ആവശ്യത്തിന് മുഴുവന്‍ മനുഷ്യ സ്നേഹികളും തയ്യാറാകണമെന്നും മുശാവറ ആവശ്യപ്പെട്ടു.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]