സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഖത്തീബ് മരിച്ചു
കണ്ണൂര്‍: പേരാവൂർ തില്ലങ്കേരി കാവുമ്പടിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഖത്തീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മില്‍ ഫൈസി ഇര്‍ഫാനി (34) യാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ടാക്സി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
വേങ്ങാട് ഊര്‍പ്പള്ളിയിലെ ഭാര്യ വീട്ടില്‍ നിന്ന് മുരിങ്ങോടിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മട്ടന്നൂരിലെ സ്വകാര്യാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ ഓട്ടോലുണ്ടായിരുന്ന ദമ്പതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ ചെറുകുന്ന് മാക്കുന്ന് സ്വദേശിയായ മുസമ്മില്‍ ഇര്‍ഫാനി കണ്ണാടിപ്പറമ്പ് ജുമാ മസ്ജിദിലാണ് ആദ്യം ഖത്തീബായി ജോലിയില്‍ പ്രവേശിച്ചത്. 2022 മുതല്‍ മുരിങ്ങോടി മഹല്ലില്‍ ഖത്തീബാണ്. മാക്കുന്ന് ദാറുല്‍ അബ്റാറില്‍ ഇബ്രാഹിം മുസ്ലിയാരുടെ മകനാണ്. മാതാവ്: ആയിഷ, ഭാര്യ: ഖദീജ(ഊര്‍പ്പള്ളി), മകന്: മുജ്ത്തബ(രണ്ടു വയസ്), സഹോദരങ്ങള്‍: മഷൂദ്, മുബഷിര്‍, മുഹ്സിന്. കബറടക്കം
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]