മലാശയത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കരിപ്പൂര്‍ പോലീസ് പിടികൂടി
കരിപ്പൂര്‍: മലാശയത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ പോലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ (30) ആണ് പിടിയിലായത്. നാലു കാപ്സ്യൂളുകളിലായി മലാശയത്തില്‍ കടത്തി കൊണ്ടുവന്ന 1253 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനകളില്‍ ഇയാള്‍ പിടിയിലായില്ല. എന്നാല്‍ പുറത്തിറങ്ങിയ ഷിജിലിനെ പോലീസ് പിടികൂടുകയായിരുന്നു.
അതിമാരക മയക്കുമരുന്നുമായി മലപ്പുറത്തെ നാലംഗ സംഘം പോലീസ് പിടിയിൽ
എക്സ്റേ പരിശോധനയിലാണ് സ്വര്‍ണ മിശ്രിതം അടങ്ങിയ കാപ്സ്യൂളുകള്‍ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സ്വര്‍ണം കൊടുത്തയച്ചവരെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]