അതിമാരക മയക്കുമരുന്നുമായി മലപ്പുറത്തെ നാലം​ഗ സംഘം പോലീസ് പിടിയിൽ

അതിമാരക മയക്കുമരുന്നുമായി മലപ്പുറത്തെ നാലം​ഗ സംഘം പോലീസ് പിടിയിൽ

മലപ്പുറം: അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി നാലു യുവാക്കൾ മലപ്പുറം പോലീസിന്‍റെ പിടിയിലായി. അരലക്ഷം രൂപയോളം വിലവരുന്ന എട്ട് ​ഗ്രാമോളം ലഹരിമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കുറുവ പാങ്ങ് സ്വദേശികളായ തൈരനിൽ വീട് അബ്ദുൾ വാഹിദ്, വലിയപീടിയക്കൽ ഹൗസ്. അബ്ദുൾ ഖാദർ, ഷുഹൈബ്, മുരിങ്ങാത്തൊടി മുജീബ് എന്നിവരാണ് അറസ്റ്റിലായത്.
സ്വർണം പൂശിയ വസ്ത്രങ്ങളുമായി കരിപ്പൂരിൽ സ്വർണകടത്ത്, കസ്റ്റംസിനെ കബളിപ്പിച്ച പ്രതി പോലീസ് പിടിയിൽ
ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നുമായി ഇന്ന് പുലർച്ചെ മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്‌ഐ. ജിഷിലിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. പ്രതികൾ മയക്കുമരുന്ന് കടത്തിയിരുന്ന സിഫ്റ്റ് കാർ പോലീസിനെ കണ്ട് മുന്നോട്ട് വേ​ഗത്തിൽ ഓടിച്ചു. ഇതേ തുടർന്ന് അതി സാഹസികമായാണ് കാർ തടത്ത് നിർത്തി പ്രതികളെ പിടികൂടിയത്.

കേസിലെ ഒന്നാംപ്രതി അബ്ദുൽ വാഹിദിനെ അടുത്തകാലത്ത് പെരിന്തൽമണ്ണ പോലീസ് എം ഡി എം എ മയക്കുമരുന്നുമായി പിടികൂടുകയും മാസങ്ങളോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തതാണ്. പിന്നീട് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരി കേസിൽ പിടിക്കപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ പി, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നിർദ്ദേശപ്രകാരം മലപ്പുറം എസ് ഐ ജിഷിൽ, ജില്ലാ ആന്റിനാർക്വാട്ടിക് സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവതി, ആർ ഷഹേഷ്, ജസീർ കെ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!