ഡി വൈ എഫ് ഐയെ വെല്ലുവിളിച്ച് മലപ്പുറത്തെ മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: മലപ്പുറത്ത് കണ്ണൂര്‍ മോഡല്‍ സുഖവാസം നടക്കുമെന്ന് സി.പി.എം-ഡി വൈ എഫ് ഐ ഗുണ്ടകള്‍ വിചാരിക്കേണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി. മലപ്പുറം ടൗണില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത് സി പി എം ഗുണ്ടകളെ വളര്‍ത്തുകയാണ്. സമാധാനന്തരീക്ഷത്തില്‍ കഴിയുന്ന മലപ്പുറത്തിന്റെ സൈ്വരം കെടുത്താനാണ് ഭാവമെങ്കില്‍ യൂത്ത് ലീഗ് സമാധാനം വെടിയുമെന്നും സി പി.എം ഗുണ്ടാപടയെ ശക്തമായ നേരിടുമെന്നും യൂത്ത് ലീഗ് പറഞ്ഞു .
മുനിസിപ്പല്‍ ഭരണ സമിതിയുടെ മികവുറ്റ പ്രവര്‍ത്തനത്തില്‍ അരിശം പൂണ്ടും, കൗണ്‍സില്‍ യോഗത്തില്‍ നിരന്തരമായി പ്രശ്നമുണ്ടാക്കിയും സി പി എം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിക്ക് നേരെ വരുന്ന അക്രമങ്ങളെ പ്രതിരോധിക്കാനും നേരിടാനുമുള്ള കരുത്ത് മലപ്പുറത്തെ തങ്ങള്‍ക്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും യൂത്ത് ലീഗ് പറഞ്ഞു.
സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങൾ ഹക്കീം ഫൈസിക്കൊപ്പം വേദിയിൽ, സമസ്ത-ഹക്കീം ഫൈസി പോര് മുറുകുന്നു
മലപ്പുറത്ത് ജനപക്ഷ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മുസ് ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പല്‍ പ്രസിഡണ്ട് അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് നേരെയുളള അക്രമം അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഇത് നോക്കി നില്‍ക്കില്ലെന്നും അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി വന്നാല്‍ യൂത്ത് ലീഗ് തയ്യാറാകുമെന്നും പ്രത്യാഘാതം വലുതായിരിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]