ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി; കോട്ടക്കൽ പൊലീസിന് യൂത്ത് ലീഗിന്റെ അനുമോദനം
കോട്ടക്കൽ: ലഹരി വിതരണക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട കോട്ടക്കൽ പോലീസിനെ അനുമോദിച്ച് മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ കമ്മിറ്റി. ഒരു സംഘത്തെ റെയ്ഡ് ചെയ്യുകയും പിന്നീട് പിന്തുടർന്ന് വളാഞ്ചേരിയിൽ വെച്ച് പിടികൂടുകയും ചെയ്ത നടപടിയാണ് അനുമോദനത്തിന് അർഹമാക്കിയത്.
കായികമേഖല മലപ്പുറം ഭരിക്കും, സ്പോർട്സ് കൗൺസിൽ തലപ്പത്ത് വി അബ്ദുറഹിമാൻ-ഷറഫലി കൂട്ടുകെട്ട്
ലഹരി വിതരണക്കാർക്കെതിരായ ഏത് നീക്കങ്ങൾക്കും യൂത്ത് ലീഗിന്റെ പരിപൂർണ്ണ പിന്തുണ വാഗ്ദാനം നൽകി. കോട്ടക്കൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അശ്വിത് കാരമ്മയിൽ , എസ്ഐ പ്രിയൻ എന്നിവർക്ക് ഉപാഹരം മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഖലീല്‍ സമർപ്പിച്ചു. സിപിഒമാരായ രതീഷ് കാടാമ്പുഴ, രതീഷ്, വിശ്വനാഥൻ, രജീഷ് എന്നിവരെ അനുമോദിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ സികെ റസാഖ്, ഭാരവാഹികളായ റാഷിദ് പാലപ്പുറ, അമീർ പരവക്കൽ, സലാം കെവി സംബന്ധിച്ചു.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]