ഇഡി ചോദ്യം ചെയ്ത അന്‍വര്‍ ഏഷ്യാനെറ്റിനെതിരെ കേസ് കൊടുത്ത് വിശുദ്ധനാകാന്‍ നോക്കുന്നു

ഇഡി ചോദ്യം ചെയ്ത അന്‍വര്‍ ഏഷ്യാനെറ്റിനെതിരെ കേസ് കൊടുത്ത് വിശുദ്ധനാകാന്‍ നോക്കുന്നു

മലപ്പുറം: പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എം പി. 50 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ഇ ഡി ചോദ്യം ചെയ്ത വ്യക്തിയാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ് കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിയോറ ലിയോണില്‍ ഖനനം നടത്താന്‍ പോയ അന്‍വറെല്ലാം വിശുദ്ധനാകാന്‍ ശ്രമിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

പത്രസ്വാതന്ത്ര്യമെന്നാല്‍ പിണറായി വിജയന്‍ ചിരിച്ചു പൂഞ്ചിരി തൂകി നില്‍ക്കുന്ന ചിത്രം നാലുനേരം സംപ്രേഷണം ചെയ്യുന്നതാണ് എന്ന അഭിനവ കമ്യൂണിസ്റ്റ് തത്വമാണ് ഏഷ്യാനെറ്റിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണവും സിപിഎം പാര്‍ട്ടിയുടെ നേരിട്ടുള്ള ആക്രമണവും സൂചിപ്പിക്കുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന വാര്‍ത്തകള്‍ വന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പോരാളികള്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഇടതു മുന്നണി അവരെ സമൂഹത്തിന് മുന്നില്‍ താറടിച്ചു കാണിക്കുന്ന നെറികേട് പാരമ്പര്യമായി നടത്തിവരികയാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഏഷ്യനെറ്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനോട് കോഴിക്കോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത് തികഞ്ഞ ഭരണകൂട ഭീകരതയാണെന്നും ജനങ്ങള്‍ ഇടതു മുന്നണി എന്ന ഫാസിസ്റ്റ് ശക്തിയുടെ ഭീകര മുഖം തിരിച്ചറിയണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.

Sharing is caring!