ബസ് കാത്ത് നിന്ന യുവതിയെ ലിഫ്റ്റ് നൽകി പീഡിപ്പിച്ച കൊണ്ടോട്ടിക്കാരന് കഠിന തടവ് ശിക്ഷ

കൊണ്ടോട്ടി: ബസ് കാത്ത് നിന്ന യുവതിക്ക് ലിഫ്റ്റ് നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും 50,000 രൂപ പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനിനാണ് കൽപ്പറ്റ അഡീഷണൽ ഡിസ്കട്രിക് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
തവിഞ്ഞാൽ 43-ാം പടിയിൽ വെച്ചാണ് പ്രതി ബസ് കാത്തുനിന്ന യുവതിയെ കാണുന്നത്. പിന്നാലെ യുവതിയോട് ബസ് വരാൻ വൈകുമെന്നും താൻ കൊണ്ടാക്കാമെന്നും പ്രതി പറഞ്ഞു. തുടർന്ന് നിർബന്ധിച്ച് യുവതിയെ കാറിൽ കേറ്റി പെപ്പർ സ്പ്രേ അടിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിനിടയിൽ ജീവൻ രക്ഷാർത്ഥം യുവതി കാറിൽ നിന്നും ചാടി. തൊട്ടു പിന്നാലെ വന്ന ബസ് ജീവനക്കാരെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിക്ക് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക കേസുൾപ്പടെ 49 ഓളം ക്രിമിനൽ കേസുകളുണ്ട്.
പേവിഷബാധ മരണം; കുട്ടിയുടെ മുറിവ് വൃത്തിയായി കഴുകാഞ്ഞത് വൈറസ് ബാധ കൂട്ടിയെന്ന് ഡോക്ടർമാർ
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി