വി.വി പ്രകാശിന്റെ പേരിലുള്ള നാലാമത് യുവ പ്രതിഭ പുരസ്കാരം ടി സിദ്ധീഖിന്
മലപ്പുറം: അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ പേരിലുള്ള നാലാമത് യുവ പ്രതിഭ പുരസ്കാരം കൽപറ്റ എം എൽ എ ടി സിദ്ധീഖിന്. സാഹിത്യകാരൻ പി സുരേന്ദ്രൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ചു നിന്ന വയനാടിനെ ചേർത്തു പിടിച്ച് രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മാതൃകാപരമായ ഇടപെടൽ നടത്തിയ ജനപ്രതിനിധിയെന്ന നിലയിലാണ് പുരസ്ക്കാരത്തിന് ടി സിദ്ദീഖിനെ തിരഞ്ഞെടുത്തത്. ഏപ്രിൽ 29 ചൊവ്വാഴ്ച്ച രാവിലെ 9.30 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും വി.വി പ്രകാശ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി എടക്കരയിൽ സംഘടിപ്പിക്കുന്ന വി.വി.പ്രകാശ് അനുസ്മരണ സമ്മേളനത്തിൽ ടി സിദ്ദീഖിന് അവാർഡ് കൈമാറും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി.എസ് ജോയ് അറിയിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




