ലഹരിക്കെതിരെ ജനകീയ കവചം ക്യാമ്പയിനുമായി ഡി വൈ എഫ് ഐ
മലപ്പുറം: ലഹരിക്കും മയക്കുമരുന്നിനും എതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നേരത്തെ തുടങ്ങിവച്ച ജനകീയ കവചം ക്യാമ്പയിൻ ജില്ലയിൽ വിപുലമാക്കാൻ സംഘടന ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജാഗ്രത പരേഡുകൾ, വീട്ടുമുറ്റ സദസ്സുകൾ, ജാഗ്രത സമിതി രൂപീകരണം, ബോധവൽക്കരണ ക്യാമ്പയിൻ, ഗൃഹ സന്ദർശനം, ഫ്ലാഷ് മോബ്, തെരുവുനാടകം, കലാകായിക മത്സരങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്‌തമായ പരിപാടികൾ മയക്കുമരുന്നിനും, ലഹരിക്കും, ഹിംസക്കും എതിരായ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഇതിൻറെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ജില്ലയിൽ 190 മേഖലകളിൽ ജാഗ്രത പരേഡുകൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് പറഞ്ഞു. യൂണിറ്റ് തലത്തിൽ 2,000 വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കുകയും, ജാഗ്രത സമിതികൾ രൂപീകരിക്കുകയും ചെയ്യും. ലഹരിയുടെ ലഭ്യത എങ്ങനെ? ഉപഭോക്താക്കൾ ആര് എന്നിവ കണ്ടെത്തി പോലീസ് എക്സൈസ് അധികാരികൾക്ക് വിവരങ്ങൾ കൈമാറുക, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരൽ എന്നീ ഉത്തരവാദിത്വം കൂടി ഇത്തരം ജാഗ്രത സമിതികൾക്ക് ഉണ്ടാകും.
‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യം ഉയർത്തി ഫുട്ബോൾ, ക്രിക്കറ്റ്. വോളിബോൾ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ പറഞ്ഞു. ബോധവൽക്കരണത്തിൻറെ ഭാഗമായി യൂണിറ്റ്, മേഖല, ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രചരണ ബോർഡുകൾ സ്ഥാപിക്കുമെന്നും സംഘടന നേതാക്കൾ അറിയിച്ചു.
താനൂർ പുത്തൻ തെരുവിൽ 10500 ലിറ്റർ സ്പിരിറ്റ് ശേഖരം പിടികൂടി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




