മലപ്പുറത്തു നിന്ന് രാജ്യാന്തര തലത്തിൽ വളരാനൊരു ബിസിനസ് സംഘടന

മലപ്പുറത്തു നിന്ന് രാജ്യാന്തര തലത്തിൽ വളരാനൊരു ബിസിനസ് സംഘടന

മലപ്പുറം: ദേശീയ അന്താരാഷ്ട്ര തലത്തിൽ വ്യാപിക്കാനൊരുങ്ങി മലപ്പുറത്ത് നിന്നും ഒരു ബിസിനസ്സ് സംഘടന. ജില്ലയിലെ പ്രഗത്ഭരായ സംരംഭകർ രൂപം നൽകിയ ടീം എക്സ് ഇന്ത്യ എന്ന ബിസിനസ്സ് സംഘടന ഇന്ന് മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ വെച്ച് നടന്ന മീറ്റിങ്ങോട് കൂടി ഔദ്യോഗികമായി നിലവിൽ വന്നു.

ബിസിനസ്സ് രംഗത്ത് വിവിധ ശ്രേണികളിൽ പെട്ട 60ൽ പരം മെമ്പർമാരടക്കം 100ൽ കൂടുതൽ പേരാണ് ഇന്നത്തെ മീറ്റിങ്ങിൽ പങ്കെടുത്തത്. ഇന്നോവേഷൻ, കൊളാബോറേഷൻ, എന്റർടൈൻമെന്റ് എന്നീ മൂന്ന് കാര്യങ്ങൾക്ക് ഊന്നൽ നൽകിയാണ് ടീം എക്സ് ഇന്ത്യ പ്രവർത്തിക്കുന്നത്. ബിസിനസ്സ് രംഗത്തെ പുതിയ ട്രെൻഡുകൾ വേഗത്തിൽ മനസ്സിലാക്കി മാറിയ ബിസിനസ്സ് സാഹചര്യങ്ങൾക്കനുസൃതമായി പരസ്പര സഹകരണത്തോടെ ബിസിനസ്സ് വളർത്താനുള്ള സാഹചര്യമാണ് ടീം എക്സ് ഇന്ത്യ ഒരുക്കുന്നത്. ഒപ്പം ബിസിനസ്സ് രംഗത്തെ തിരക്കുകളിൽ നിന്നും മാറി മെമ്പർമാരുടെ മാനസിക ഉല്ലാസത്തിനും കൂടി പ്രാമുഘ്യം നൽകിയാണ് സംഘടനയുടെ യുടെ പ്രവർത്തനരീതി രൂപം നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മീറ്റിങ്ങിൽ ചെയർമാൻ സി പി യൂനുസ്, ഡയറക്ടർ ജനറൽ ഷബീർ അലി സഫ, പ്രസിഡന്റ് അബ്ദുൽ മുനീർ പഗോണി, വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, സെക്രട്ടറി-ട്രഷറർ ഇസഹാക്ക് ലോജിക്ക് തുടങ്ങിയവർ പങ്കെടുത്തു.

വാർത്താ സമ്മേളനത്തിൽ ഷിബിൽ, ഷബീർ അലി സഫ, അബ്ദുൽ മുനീർ പഗോണി, ഷാഹുൽ ഹമീദ്, ഇസഹാക്ക് ലോജിക്ക്, അബ്ദുൽ ജലീൽ എന്നിവർ സംഘടനയുടെ യുടെ പ്രവർത്തങ്ങൾ വിശദീകരിച്ചു. സംഘടനയുടെ അം​ഗത്വവുമായി ബന്ധപ്പെട്ട് 7733885563 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബജറ്റ് ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Sharing is caring!