പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു

മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്.
വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ നിന്നും സമീപനങ്ങളിൽ നിന്നും സർക്കാർ പിന്മാറിയിലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

സംസ്ഥാനത്ത് ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചതിലും ഹയർസെക്കന്ററി പരീക്ഷയുടെ ഫീസ് വിദ്യാർഥികളുടെ അടുത്തുനിന്ന് ഈടാക്കുന്നതിലും പ്രതിഷേധിച്ചു കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനം കുറച്ചത് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ഉടനീളം ശതമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ അറിയിച്ചു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ ഇകെ അൻഷിദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുൻപിൽ പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ അൻഷിദ്,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ജിജേഷ്,അൻഷിഫ് എന്നിവർക്ക് സംഘർഷത്തിൽ പരിക്ക് പറ്റി.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ടി.ജെ മാർട്ടിൻ,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,അൽ അമീൻ,ആദിൽ കെ.കെ.ബി,ഷംലിക് കുരിക്കൾ,ജിഷ്ണു എന്നിവർ സംസാരിച്ചു.

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ​ഗുരുതര ആരോപണവുമായി സി പി എം

Sharing is caring!