പി സി ജോർജിനെതിരെ യൂത്ത് ലീഗിന്റെ പരാതി; കേസെടുക്കാതെ പോലീസ്
മലപ്പുറം: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല.
അതേസമയം, മുസ്ലിമായി ജനിച്ചവരെല്ലാം തീവ്രവാദികളാണെന്ന് പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരാമര്‍ശത്തില്‍ വേദനിച്ച മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. മുസ്ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്ലിം പോലുമില്ല. മുസ്ലിമായി ജനിച്ചാല്‍ അവന് തീവ്രവാദിയായിരിക്കും. ഇന്ത്യപാകിസ്താന് ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്ലിംകള്. ഇന്ത്യയോട് താത്പര്യമില്ലെങ്കില്‍ പാകിസ്താനില്‍ പോടെ എന്നാണ് പി.സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
സാദിഖലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച്ച നടത്തി പി.വി അന്‍വര്‍
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]