മദ്രസയിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ അപകടം; വിദ്യാർഥിനി മരിച്ചു
പൊന്നാനി:വെളിയങ്കോട്ട് ടൂറിസ്റ്റ് ബസ് ദേശീയ പാതയിലെ ഇലക്ട്രിക് പോസ്റ്റിൽ ഉരസി ഒരു വിദ്യാർത്ഥിനി മരണപ്പെട്ടു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മൊറയൂർ പഞ്ചായത്ത്, അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ (മരംവെട്ട്) മകൾ ഫാത്തിമ ഹിബ (17)യാണ് മരണപെട്ടത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം.
മൊറയൂർ ഒഴുകൂർ പള്ളിമുക്കിലെ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും ഇടുക്കിയിലേക്ക് വിനോദയാത്രക്ക് പോയ ലുലു ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്ര സംഘം തിരികെ വരുമ്പോൾ വെളിയങ്കോട് ഹൈവേയിലെ പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ശേഷം ആ ബസ്സിൽ തന്നെ കുറ്റിപ്പുറം മിനി പമ്പവരെ പരിക്കേറ്റവരുമായി വരികയും അവിടെനിന്ന് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
സനദ് സ്വീകരിക്കാൻ ദിവസങ്ങൾ മാത്രം; ബൈക്ക് അപകടത്തില്‍ മഹല്ല് ഖത്തീബിന് ദാരുണാന്ത്യം
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




