ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

നിലമ്പൂർ: ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അർജുൻ (17) ആണ് മരിച്ചത്. ചുങ്കത്തറ എംബിഎം സ്കൂളിലെ വിദ്യാർത്ഥിയാണ്.

കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയ‍ർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

കേരളത്തിലെ രണ്ടാമത്തെ ഹജ് ഹൗസ് മട്ടന്നൂരിൽ ഒരു വർഷത്തിനുള്ളിൽ നിർമിക്കുമെന്ന് മന്ത്രി

Sharing is caring!